Wax gourd Pexels
Health

ദഹനം ശരിയാകുന്നില്ലേ? കുമ്പളങ്ങ കൊണ്ട് ചില പൊടിക്കൈകൾ

നാരുകളാല്‍ സമ്പന്നമാണ് കുമ്പളങ്ങ.

സമകാലിക മലയാളം ഡെസ്ക്

ഹന പ്രശ്നങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തകിടം മറിക്കും. ദഹനക്കുറവും അസിഡിറ്റിയും മലബന്ധവും അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡയറ്റ് ശ്രദ്ധിക്കുക എന്നതാണ്. ശരിയായ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അങ്ങനെയൊന്നാണ് കുമ്പളങ്ങ. കറിയായും ജ്യൂസായുമെല്ലാം ഉള്‍പ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ്.

നാരുകളാല്‍ സമ്പന്നമാണ് കുമ്പളങ്ങ. ഇത് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദഹനക്കേട് കുറയ്ക്കാനും അതുവഴി വന്‍കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

കുമ്പളങ്ങയില്‍ ധാരാളം ജലാംശമുണ്ട്, അതായത് ഏകദേശം 96 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും കുമ്പളങ്ങ മികച്ച പ്രതിവിധിയാണ്.

ദഹനക്കേടിന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും കുമ്പളങ്ങ

കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കുമ്പളങ്ങ. നാരുകള്‍ കൂടുതലുള്ളതിനാല്‍ കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് അകറ്റിനിര്‍ത്തുകയും ചെയ്യും. കുമ്പളങ്ങയില്‍ വിറ്റാമിന്‍ ബി3 അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.

വെറും വയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്. ഇതിനു പുറമേ ചോറിനൊപ്പം ചാറുകറിയായും മറ്റ് കറികളില്‍ ചേര്‍ത്തുമെല്ലാം കുമ്പളങ്ങ കഴിക്കാം.

Wax gourd for better digestion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും സര്‍പ്രൈസുമായി കോണ്‍ഗ്രസ്; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി

കിടക്കുമ്പോൾ വഷളാകുന്ന ചുമ, ഹൃദയസ്തംഭനം വളരെ നേരത്തെ തിരിച്ചറിയാം, 5 ലക്ഷണങ്ങൾ

സൗജന്യ താമസം, എയർ ടിക്കറ്റ്, മറ്റ് ആനൂകുല്യങ്ങൾ; യുഎഇ ഇലക്ട്രിക്കൽ എന്‍ജിനീയർമാരെ തേടുന്നു; കേരള സർക്കാർ റിക്രൂട്മെന്റ്

28,30,58,27,00,000..., എന്റമ്മോ!; എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്, 65 ശതമാനം വര്‍ധന

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

SCROLL FOR NEXT