West Nile Fever symptoms Pinterest
Health

ശരിയായ ചികിത്സയോ വാക്സിനോ ഇല്ല, ഒരാഴ്ചക്കിടെ രണ്ട് മരണം, വെസ്റ്റ് നൈൽ പനി പ്രതിരോധം എങ്ങനെ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാഴ്ചക്കിടെ വെസ്റ്റ് നൈൽ പനി ബാധിച്ച് എറണാകുളത്ത് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിരോധ നടപടികൾ ജില്ലയിൽ പുരോ​ഗമിക്കുകയാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് (West Nile Virus) മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കും ഉണ്ടാവുക. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

എന്നാൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്നത് രോ​ഗനിർണ്ണയത്തിന് വെല്ലുവിളിയാകാം. ഒരു ശതമാനം ആളുകളിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം ബോധക്ഷയവും മരണം വരെയും സംഭവിക്കാം. വെസ്റ്റ് നൈൽ പനിക്ക് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗ്​ഗം.

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന ക്യൂലക്സ് കൊതുകുകൾ പെറ്റുപെരുകുന്നത്. അതിനാൽ വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും സ്വയംചികിത്സ നടത്താതിരിക്കുകയും വേണം.

രോഗബാധിതരിൽ പലർക്കും ലക്ഷണങ്ങൾ പ്രകടമാകില്ല. വളരെ കുറച്ച് ആളുകളിൽ വൈറസ് തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ:

  • കഴുത്ത് മുറുകൽ

  • ആശയക്കുഴപ്പം

  • ബോധക്ഷയം

  • വിറയൽ

  • പേശി ദൗർബല്യം

  • പക്ഷാഘാതം

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം.

1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ‌വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2011ൽ കേരളത്തിൽ ആദ്യമായി ആലപ്പുഴയിലാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. 2019-ൽ മലപ്പുറത്ത് ആറുവയസ്സുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചിരുന്നു.

പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഒഴിവാക്കുക

  • കൊതുക് നശീകരണ ലോഷനുകൾ ഉപയോഗിക്കുക.

  • മുഴുവൻ ശരീരവും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

  • കൊതുകുവല ഉപയോഗിക്കുക.

  • ജാലകങ്ങളിലും വാതിലുകളിലും നെറ്റ് സ്ഥാപിക്കുക.

കൊതുകുകളുടെ പ്രജനനം തടയുക

  • വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

  • പൂച്ചട്ടികൾ, ടയറുകൾ, ബക്കറ്റുകൾ എന്നിവയിൽ വെള്ളം നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

  • മഴവെള്ള സംഭരണികൾ മൂടിവയ്ക്കുക.

  • ആഴ്ചയിൽ ഒരിക്കലെങ്കിലും വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുക.

West Nile fever in kerala two death confirmed in ernakulam. West Nile symptoms and prevention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT