ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍ 
Health

ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; പട്ടികയുമായി ​ഗവേഷകർ, മുന്നിൽ ചോക്ലേറ്റും പിസയും

മിഷിഗൺ സർവകലാശാല ആണ് പഠനത്തിന് പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ദ്യവും മയക്കുമരുന്നും പോലെ ചില ഭക്ഷണങ്ങൾക്കും നിങ്ങളെ അടിമകളാക്കാൻ സാധിക്കും! ഒരു പീസ് ചോക്ലേറ്റ് കേക്ക് അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ മുന്നിൽ വന്നാൽ വായിൽ അറിയാതെ വെള്ളമൂറുന്ന അനുഭവം ഉണ്ടാകാറില്ലേ... എത്ര നിയന്ത്രിച്ചാലും കൈ അറിയാതെ അവിടേക്ക് പോകും. വയറു പൊട്ടുന്നതു വരെ കഴിക്കാൻ തോന്നും. 'ഫുഡ് അഡിക്ഷൻ' എന്ന വാക്കിനെ ഔദ്യോ​ഗികമായി നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭക്ഷണത്തോടുള്ള ആസക്തി ആളുകളിൽ കൂടി വരുന്നതായി അടുത്തിടെ മിഷിഗൺ സർവകലാശാല നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു.

പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പിന്നാലെ നിരവധി ഭക്ഷണങ്ങളെ റാങ്ക് ചെയ്‌തിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും നേരിട്ടും രണ്ട് രീതിയിൽ നടത്തിയ സർവെയുടെ ഫലങ്ങൾ ​ഗവേഷകർ റാങ്ക് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 400 പേരടങ്ങിയ ജോലിക്കാരിൽ ഓൺലൈനായി നടത്തിയ സർവെയിൽ പിസയാണ് ഒന്നാം സ്ഥാനത്ത്. പിന്നാലെ ചോക്ലേറ്റ്, ചിപ്സ്, കുക്കീസ് എന്നിങ്ങനെ പോകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഠനത്തിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങൾ ആസക്തി ഉണ്ടാക്കുന്നു എന്ന് വ്യക്തമാക്കുന്നു. കൂടാതെ ഉയർന്ന ഗ്ലൈസെമിക് സൂചിക (GL) ഉള്ള ഭക്ഷണങ്ങൾ ആളുകളിൽ ആസക്തി പോലുള്ള ഭക്ഷണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾക്കും ഇത്തരത്തിൽ ആസക്തി ഉണ്ടാക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. പഞ്ചസാരയ്ക്ക് കൊക്കെയ്ൻ പോലുള്ളവയുടെ സ്വഭാവം ഉണ്ടെന്നും പഠനത്തിൽ പറയുന്നു. ഇത് അമിതമായാല്‍ മസ്തിഷ്കത്തിലെ ആനന്ദ കേന്ദ്രത്തെ ഉത്തേജിപ്പിക്കാനും ഡോപാമൈൻ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന് പൂർണ്ണതയുടെയോ സംതൃപ്തിയുടെയോ വികാരങ്ങൾ നൽകുന്ന മറ്റ് മസ്തിഷ്ക സിഗ്നലുകളെ മറികടക്കാൻ കഴിയും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്നും പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT