Toothpaste Pexels
Health

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ നിർമാണത്തിലും പാക്കേജിങ് പ്രക്രിയയിലും ഉപയോഗിക്കുന്ന ഒരു കളർ മാർക്ക് അല്ലെങ്കിൽ കളർ കോഡ് ആണിത്.

സമകാലിക മലയാളം ഡെസ്ക്

ടൂത്ത് പേസ്റ്റ് ട്യൂബിൻ്റെ അറ്റത്ത് കാണപ്പെടുന്ന പച്ച, നീല, കറുപ്പ്, ചവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറത്തിലുള്ള ചതുരങ്ങൾ പലരും ശ്രദ്ധിച്ചിച്ചുണ്ടാവും. ഈ നിറങ്ങൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് അറിയാമോ? പലരും വിശ്വസിക്കുന്നത് ഇത് പേസ്റ്റിനുള്ളിലെ ചേരുവകളെ സൂചിപ്പിക്കുന്നതാണെന്നാണ്.

അതായത്, പച്ച: പ്രകൃദത്ത ചേരുവകൾ അടങ്ങിയത്, നീല: പ്രകൃതിദത്ത ചേരുവകൾക്കൊപ്പം മെഡിസിനൽ ആയതും, ചുവപ്പ്: പ്രകൃതിദത്തവും രാസവസ്തുക്കളും അടങ്ങിയത്, കറുപ്പ്: പൂർണമായും കെമിക്കൽ വസ്തുക്കൾ അടങ്ങിയത്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ്. ഇവയ്ക്ക് ടൂത്ത് പേസ്റ്റിന്റെ ആരോഗ്യവുമായോ യഥാർത്ഥ ചേരുവകളുമായോ യാതൊരു ബന്ധവുമില്ലെന്നാതാണ് വാസ്തവം.

ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ നിർമാണത്തിലും പാക്കേജിങ് പ്രക്രിയയിലും ഉപയോഗിക്കുന്ന ഒരു കളർ മാർക്ക് അല്ലെങ്കിൽ കളർ കോഡ് ആണിത്. ടൂത്ത് പേസ്റ്റ് ട്യൂബുകൾ ട്യൂബിന്റെ വലുപ്പമനുസരിച്ച് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന നീളമുള്ള സ്ട്രിപ്പുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ട്യൂബിന്റെയും അറ്റം എവിടെ നിർത്തണമെന്നും മുറിക്കണമെന്നും റോബോട്ടിക് സെൻസറിന് സ്ട്രൈപ്പ് സൂചിപ്പിക്കുന്നു. പാക്കേജിംഗിന്റെ ബാക്കി ഭാഗങ്ങളേക്കാൾ ഇരുണ്ട വരകളാണ് മെഷീന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്. പാക്കേജിങ് ഘട്ടങ്ങൾ കൃത്യമായി നിർവഹിക്കാൻ സഹായിക്കുന്നതിന് ലൈറ്റ് സെൻസറുകളാണ് നിറങ്ങൾ വായിക്കുന്നത്.

ഈ മാർക്കുകൾ പല നിറങ്ങളിൽ കാണപ്പെടാം. വ്യത്യസ്ത തരം പാക്കേജിങ്ങിലോ വ്യത്യസ്ത സെൻസറുകളിലും മെഷീനുകളിലും വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടാണ് പല നിറം ആവശ്യമായി വരുന്നത്. ടൂത്ത് പേസ്റ്റിലെ ചേരുവകൾ എന്തൊക്കെയാണെന്ന് നിർണ്ണയിക്കാനുള്ള ഏറ്റവും നല്ല മാർഗം ലേബൽ വായിക്കുക എന്നതാണ്. ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങളെ ആശ്രയിച്ച് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാം.

What did square colour on toothpaste tube indicates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT