Health

സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്, മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഡോപ്പമിന്‍ മെനു

ഭക്ഷണശാലയിലെ മെനു എന്ന പോലെ ഡോപ്പമിന്‍ മെനുവിനും പല വിഭാഗങ്ങളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആയി ഡോപ്പമിൻ മെനു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുകത്താനും അലസമായ ജീവിതശൈലി ഒഴിവാക്കാനും സഹായിക്കും. ക്രമപ്പെടുത്തിയ ദിനചര്യയുടെ ഒരു ലിസ്റ്റ് ആണ് ഈ മെനുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഭക്ഷണശാലയിലെ മെനു എന്ന പോലെ സ്റ്റാട്ടേഴ്സും, മേയിന്‍ കോഴ്‌സും, സൈഡ് ഡിഷും, ഡെസേര്‍ട്ടുമൊക്കെ ഡോപ്പമിന്‍ മെനുവിനുമുണ്ട്. സെന്‍സറി (പൂക്കള്‍ മണക്കുന്നത്), ക്രീയാത്മകം( ചിത്രരചന, എഴുത്ത്), സാമൂഹ്യം (സുഹൃത്തുക്കളുമായി സംസാരിക്കുക), ശാരീരികം (വ്യായാമം, യോഗ), ബൗദ്ധികം(വായന) എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് ഡോപ്പമിന്‍ മെനുവിനുള്ളത്.

വ്യക്തികളുടെ മാനസികാരോഗ്യ നില, ദിനചര്യ, ഊര്‍ജ്ജനില, ആരോഗ്യം മുതലായവയുടെ അടിസ്ഥാനത്തില്‍ ഡോപ്പമിന്‍ മെനു വ്യക്തിഗതമാക്കാവുന്നതാണ്. ഡോപ്പമിന്‍ അളവു സന്തുലിതമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ താല്‍പര്യാനുസരണം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ മെനുവില്‍ ഉണ്ടായിരിക്കണം.

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രചോദനം വര്‍ധിപ്പിക്കാനും സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും സമ്മര്‍ദം മികച്ച രീതിയില്‍ നിയന്ത്രിക്കാനും സ്വയം പരിചരണം മെച്ചപ്പെടുത്താനും ഡോപ്പമിന്‍ മെനു സഹായിക്കും. സംഗീതം ആസ്വദിക്കുക, ചൂടുവെള്ളത്തിലുള്ള കുളി, മസാജ്, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഇടപഴകുന്നത്, പാചകം എന്നിവ ഡോപ്പമിന്‍ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

SCROLL FOR NEXT