bulimia disease Instagram, Meta AI Image
Health

'വിശപ്പൊഴിഞ്ഞിട്ടു നേരമില്ല, മണിക്കൂറുകളോളം നിർത്താതെ കഴിച്ചു കൊണ്ടിരിക്കും'; എന്താണ് ബുളീമിയ നെര്‍വോസ?

മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും.

സമകാലിക മലയാളം ഡെസ്ക്

പ്പോഴും വിശാപ്പാണ്, മണിക്കൂറുകളോളം നിർത്താതെ ഭക്ഷണം കഴിക്കും. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒടുവിൽ മനസിനെയും ബാധിച്ചു. തന്നെ ബാധിച്ച ബുളീമിയ നെര്‍വോസ എന്ന ഈറ്റിങ് സിഡോഡറിനെ കുറിച്ചു തുറന്ന് പറഞ്ഞ് നടി ഫാത്തിമ സന ഷെയ്ഖ്.

അമി‍ർ ഖാൻ നായകനായ ദം​ഗൽ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ ബോളിവുഡിലെത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പക്ഷെ, കഠിനമായ ആരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് ആ സമയങ്ങളിൽ കടന്നു പോയതെന്ന് വെളിപ്പെടുത്തുന്നു.

ദംഗലിലെ കഥാപാത്രത്തിനായി ശരീഭാരം പെട്ടെന്ന് ഉയര്‍ത്തേണ്ടതായി വന്നു. അതിനായി ഉയര്‍ന്ന കലോറിയുള്ള ഡയറ്റാണ് സ്വീകരിച്ചത്. കഠിനമായ വ്യായാമങ്ങൾ ചെയ്തു. ദിവസവും 2,500–3,000 കലോറി ഭക്ഷണം കഴിക്കുമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായതോടെ ഡയറ്റും അവസാനിപ്പിച്ചു. എന്നാൽ ഭക്ഷണശീലത്തിൽ മാറ്റമുണ്ടായില്ല. ഭക്ഷണവുമായി ഒരു ടോക്സിക് റിലേഷനാണ് തനിക്ക് ഉണ്ടായിരുന്നതെന്നും നടി പറയുന്നു.

മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും. ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടു വരാൻ കഴിയാതെ വന്നതോടെ സ്വയം വെറുത്തു. തനിക്ക് എപ്പോഴും വിശപ്പായിരുന്നുവെന്നും ആ സമയങ്ങളിൽ ഭക്ഷണത്തെ കുറിച്ചു മാത്രമായികുന്നു ചിന്തകൾ പോലുമെന്നും നടി പറയുന്നു. ആ ചിന്തകളിൽ നിന്ന് പുറത്തുകടക്കാനാവാത്തത് വലിയ മാനസിക സമ്മർദം ഉണ്ടാക്കിയിരുന്നുവെന്നു താരം പറയുന്നു. എന്നാൽ ഇന്ന് കൂടുതല്‍ ബോധവതിയാണ്. ഭക്ഷണത്തോടുള്ള അനാരോ​ഗ്യകരമായ ആ റിലേഷന്‍ഷിപ്പ് ഞാന്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

എന്താണ് ബുളീമിയ രോഗം

ഇതൊരു ഈറ്റിങ് ഡിസോഡർ ആണ്. ബുളീമിയ രോ​ഗമുള്ളവർക്ക് ഭക്ഷണത്തോട് അനാരോ​ഗ്യകരമായ ഒരു ബന്ധമായിരിക്കും ഉണ്ടാവുക. ചിലർ വലിയ അളവിൽ തുടർച്ചയായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അവർ‍ക്ക് ഈ പ്രവൃത്തിയെ നിയന്ത്രിക്കാനാകില്ല. ഇത് ഇവരിൽ കുറ്റബോധവും ലജ്ജയുമൊക്കെ ഉണ്ടാക്കും. അങ്ങനെ വരുമ്പോള്‍ അവര്‍ അമിത ഭക്ഷണം അനാരോഗ്യകരമായ രീതിയില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് ഛര്‍ദ്ദിക്കുകയോ മറ്റോ ചെയ്തുകൊണ്ട്.

ബുളീമിയ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയോ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയേയും ബാധിക്കുന്ന സങ്കീര്‍ണമായ രോഗമാണ്. ശരീരത്തിന് വേണ്ടതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നതു മാത്രമല്ല വളരെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതും ഈ രോഗാവസ്ഥയുടെ ഭാഗമായുണ്ടാകാറുണ്ട്.

പരിഹാരം

ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുകയോ വേണ്ട ചികിത്സ തേടുകയോ ചെയ്യുക. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, മലബന്ധം, അസിഡിറ്റി, രൂപഭംഗി കുറഞ്ഞോ എന്ന പ്രശ്‌നങ്ങള്‍,വിഷാദം, ഉത്കണ്ഠ, ആത്മഹത്യ ചിന്തകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വേണമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാവുന്നതാണ്.

What is bulimia disease

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

പത്മകുമാർ അറസ്റ്റിൽ, സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

SCROLL FOR NEXT