പ്രതീകാത്മക ചിത്രം 
Health

വൈറസ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കും; ഭീതി പടര്‍ത്തി കാമല്‍ ഫ്‌ളു, എന്താണ് മേര്‍സ്-കോവ്? 

ഖത്തറില്‍ ലോകകപ്പ് ആവേശത്തിനിടയിലാണ് കാമല്‍ ഫ്‌ളു ഭീതിപടര്‍ത്തുന്നത്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം വൈറസ് മൂലമുണ്ടാകുന്നതാണ് ഈ രോ​ഗം. 

Author : സമകാലിക മലയാളം ഡെസ്ക്

ത്തര്‍ ലോകകപ്പ് ആവേശം ഫുട്‌ബോള്‍ പ്രേമികളില്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ആര് കപ്പുയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനി ഏതാനും മത്സരഫലങ്ങള്‍ മാത്രം ബാക്കി. എന്നാല്‍ ഈ ആവേശത്തിനിടയിലാണ് കാമല്‍ ഫ്‌ളു ഭീതിപടര്‍ത്തുന്നത്. ഖത്തറില്‍ ലോകകപ്പ് കണ്ട് മടങ്ങുന്നവര്‍ വ്യക്തിശുചിത്വം കൃത്യമായി പാലിക്കണമെന്നും ഒട്ടകങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകം ചെയ്യാത്ത മാംസവും തിളപ്പിക്കാത്ത പാലും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മേര്‍സ്) വൈറസ് മൂലമുണ്ടാകുന്നതാണ് കാമല്‍ ഫ്‌ളു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേര്‍സ് കേസുകളില്‍ 35 ശതമാനം പേരും മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍, അതായത് വൈറസ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കും. 

എന്താണ് മേര്‍സ്-കോവ്?

മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ പകരുന്ന ഒരു സൂനോട്ടിക് വൈറസാണിതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഡ്രോമെഡറി ഒട്ടകങ്ങളിലാണ് ഈ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുമെന്നും അടുത്തിടപഴകുമ്പോഴാണ് ഇതിന് സാധ്യതയെന്നുമാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. 

2012ല്‍ സൗദി അറേബ്യയിലാണ് കാമല്‍ ഫഌ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഒരു മഹാമാരിക്ക് തുടക്കംകുറിക്കാന്‍ മാത്രം ശക്തമായ വൈറസുകളില്‍ ഒന്നാണ് മേര്‍സ് എന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. 

ലക്ഷണങ്ങള്‍

പനി, ചുമ, ശ്വാസതടസ്സം എന്നുവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചില രോഗികള്‍ക്ക് ന്യുമോണിയ കാണാറുണ്ടെങ്കിലും മേര്‍സ് സ്ഥിരീകരിക്കുന്ന എല്ലാവരിലും ന്യുമോണിയ സാധ്യത ഇല്ല. വയറിളം ഉള്‍പ്പെടെയുള്ള ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും രോഗികളില്‍ കാണാറുണ്ട്. 

പ്രയാമായവര്‍, പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലും വൃക്ക സംബന്ധമായ അസുഖങ്ങള്‍. കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, രക്താതിമര്‍ദ്ദം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT