മറ്റൊരാൾ ഭക്ഷണം ചവയ്ക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത നിയന്ത്രിക്കാൻ കഴിയാതെ വരികയും ഒന്നികിൽ പ്രതികരിക്കുകയോ എഴുന്നേറ്റു മാറുകയോ ചെയ്യാറുണ്ടോ? ഇതെല്ലാം മിസോഫോണിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്. പുറമെ കാണുന്നവർക്ക് വിചിത്രമെന്ന് തോന്നാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ചിലപ്പോൾ കൈവിട്ടു പോകാറുമുണ്ട്.
എന്താണ് മിസോഫോണിയ
മിസോഫോണിയ എന്നാൽ ശബ്ദവിരോധം എന്നാണ് അർഥം. ചില ശബ്ദങ്ങൾ മാനസികമായി ട്രിഗർ ആവുകയും നിങ്ങൾ അസ്വസ്ഥനാകാനോ പ്രകോപിതനാകുന്നതിലേക്കോ നയിക്കാം. ഈ ശബ്ദങ്ങള്‍ ആക്രമണാത്മക പ്രതികരണത്തിനും കാരണമായേക്കാം. മിസോഫോണിയ വളരെ അപൂര്‍വമായ ഒരു രോഗമാണ്.
പക്ഷേ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ആജീവനാന്ത രോഗമായി മാറുകയും ചെയ്യും. മിസോഫോണിയ ഒരു മാനസിക വെല്ലുവിളി അല്ലെങ്കിലും കോപം തുടങ്ങിയ പ്രശ്‌നങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ ശാരീരിക പ്രതികരണവും ഉണ്ടാക്കും.
ആൺകുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കിടയിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാണ് മിസോഫറോണിയയെ ട്രിഗർ ചെയ്യുന്നതെന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നും സൗണ്ട് റെയ്ജ് എന്നും മിസോഫോണിയയെ പഠനം വിശേഷിപ്പിക്കുന്നു. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം.
പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മിസോഫോണിയയ്ക്ക് ഉള്ളത്
കോപം, ദേഷ്യം പോലുള്ള വൈകാരിക വികാരങ്ങൾ
ഹൃദയമിടിപ്പ് വേഗത്തിലാകുന്നതു പോലുള്ള ശാരീരിക മാറ്റങ്ങൾ
പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ
മിസോഫോണിയ ഉള്ളവരിൽ ഇത് ട്രിഗർ ആവാം
ശബ്ദത്തോടെ ഭക്ഷണം ചവയ്ക്കുക
ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം
കൂർക്കംവലി
വിരലുകളിൽ ഞൊട്ട ഒടിക്കുന്നത്
പേന ക്ലിക്ക് ചെയ്യൽ
വെള്ളം ഇറ്റിറ്റു വീഴുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates