എന്താണ് പോളിഡിപ്സിയ? 
Health

എത്ര കുടിച്ചിട്ടും ദാഹം മാറുന്നില്ല, പ്രീ-ഡയബറ്റിസിന്റെ പ്രധാന ലക്ഷണം; എന്താണ് പോളിഡിപ്സിയ?

ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം.

സമകാലിക മലയാളം ഡെസ്ക്

വേനല്‍കാലത്തും ചൂടു കൂടുമ്പോഴും ദാഹം അടങ്ങാത്തത് സാധാരണമാണ്. എന്നാല്‍ ഏതു നേരവും വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്ന പ്രവണത അത്ര ആരോഗ്യകരമല്ല. ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ അമിതദാഹം അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നിർജലീകരണമാണ് പോളിഡിപ്സിയക്കുള്ള പ്രധാന കാരണം. ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. പ്രീ ഡയബറ്റിസിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്കും നയിക്കുന്നു.

റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോ​ഗം, ഹൃദ്രോ​ഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരിൽ കൂടുതലാണ്. അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ, ​ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

'എനിക്കെതിരെ കേരളത്തിൽ എന്തെങ്കിലും കേസുണ്ടോ?'; പൊലീസിന് ഉദയനിധി സ്റ്റാലിന്റെ അപേക്ഷ

'15കാരന്‍' നേടി '15 പന്തില്‍' ഫിഫ്റ്റി! ചെന്നൈ ബൗളിങിനെ തല്ലി ഒതുക്കി വൈഭവ് സൂര്യവംശി

SCROLL FOR NEXT