ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ( Gym Workouts) പ്രതീകാത്മക ചിത്രം
Health

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ? വർക്ക്ഔട്ട് ചെയ്യുമ്പോൾ ടാർ​ഗെറ്റഡ് ഹാർട്ട് റേറ്റ് നോക്കണം

ഹൃദയാഘാതം ഉണ്ടാകുന്ന എല്ലാവർക്കും ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പക്കാര്‍ക്കിടയില്‍ ഫിറ്റ്നസിന്‍റെ അവസാന വാക്ക് എന്നും ജിം തന്നെയാണ്. ജിമ്മില്‍ പോയി മണിക്കൂറുകള്‍ വര്‍ക്ക്ഔട്ട് ചെയ്ത് പേശികളെ പോഷിപ്പിക്കുക, ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശമൊക്ക നല്ലതാണെങ്കിലും മറന്നു പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്. ഹൃദയാരോഗ്യം. ജിമ്മില്‍ വര്‍ക്ക്ഔട്ട് (Gym Workouts)ചെയ്യുന്നതിനിടെ ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന നിരവധി കേസുകള്‍ ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ആളുകള്‍ക്കിടയില്‍ ആശങ്കയും ജാഗ്രതയും വര്‍ധിപ്പിച്ചു

ഹൃദയാഘാതവും ഹൃദയസ്തംഭവനവും

വര്‍ക്ക്ഔട്ടിനിടെ ആളുകള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നത് ഹൃദയാഘാതം മൂലമല്ല, പലപ്പോഴും ഹൃദയസ്തംഭനം കാരണമാണ്.

കൊറോണറി ധമനികള്‍ അഥവാ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിലൂടെ സംഭവിക്കുന്ന ബ്ലോക്ക് കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതേസമയം, ഹൃദയസ്തംഭനം എന്നത് ഹൃദയത്തിന്റെ താളം തെറ്റലാണ്. ഇത് ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിലെ പ്രശ്നമാണ്. ഇത് പെട്ടെന്ന് ഹൃദയമിടിപ്പ് നിൽക്കാനോ ക്രമരഹിതമാകുന്നതിലേക്കോ നയിക്കുന്നു. ഇതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്.

എന്നാല്‍ ഹൃദയാഘാതം ഉണ്ടാകുന്ന എല്ലാവർക്കും ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല. ഹൃ​ദയാഘാതം വരുന്ന ആൾക്ക് ഹൃദയസ്തംഭനം വന്നാൽ മാത്രമാണ് പെട്ടെന്ന് മരണം സംഭവിക്കുക. എന്നാൽ ചിലരിൽ ഹൃദയാഘാതം സംഭവിക്കാതെ തന്നെ അരിഹ്‌മിയ എന്ന അവസ്ഥ ഉണ്ടാകാം. അതായത്, ഹൃദയമിടിപ്പിന്റെ നിരക്കിലോ താളത്തിലോ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അരിഹ്‌മിയ. ഇത് അടിസ്ഥാനപരമായി ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ വൈദ്യുത സംവിധാന തകരാറിലാക്കുകയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യാം.

പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് പിന്നില്‍

അമിത വ്യായാമം അല്ലെങ്കില്‍ ഓവര്‍ എക്സര്‍സൈസിങ് ഇതിനൊരു പ്രധാന ഘടകമാണ്. തീവ്ര വ്യായാമം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കാം. മിതമായ വ്യായാമമാണ് ഹൃദയത്തിന് നല്ലത്. അര മണിക്കൂര്‍ വേഗത്തില്‍ നടക്കുന്നതു തന്നെ ഹൃദയാരോഗ്യത്തില്‍ മികച്ച ഫലം ഉണ്ടാക്കും.

പ്രായം മറ്റൊരു ഘടകമാണ്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ടാർഗെറ്റഡ് ഹാർട്ട് റേറ്റ് കണക്കാക്കി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കുക.

എന്താണ് ടാർഗെറ്റഡ് ഹാർട്ട് റേറ്റ്

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം ഒരു മിനിറ്റിൽ നിലനിർത്തേണ്ട സ്പന്ദനങ്ങളുടെ ശ്രേണിയാണ് ടാർഗെറ്റഡ് ഹാർട്ട് റേറ്റ് എന്നു പറയുന്നത്.

ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് എങ്ങനെ കണ്ടെത്താം: 220 മൈനസ് നിങ്ങളുടെ പ്രായം ഇതിന് ഉത്തരമാണ് നിങ്ങളുടെ ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ്. (ഉദ്ദാ; നിങ്ങള്‍ക്ക് 40 വയസാണെങ്കില്‍, 220-4= 180bpm).

ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നാല് സോണ്‍ ആയി തിരിക്കാം

  • 50-60 ശതമാനം

  • 60-70 ശതമാനം

  • 70-80 ശതമാനം

  • 80-90 ശതമാനം

ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്തേണ്ടതാണ്. ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് 100 ശതമാനം ആകുന്നത് അപകടമാണ്. പരമാവധി ആദ്യത്തെ മൂന്ന് സോണുകളില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക. എന്നാല്‍ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇത്ര പോലും ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. അതുപോലെ പനി അല്ലെങ്കിൽ അത്തരം രോ​ഗാവസ്ഥ കഴിഞ്ഞ് ജിമ്മിൽ വരുന്ന ഒരാള്‍, ഹാർട്ട് റോറ്റ് 50 ശതമാനം എത്തിച്ചാൽ മതിയാകും. പെട്ടെന്ന് അമിത വര്‍ക്ക്ഔട്ട് ചെയ്യുന്നത് ഹൃദയതാളം മാറാനും ഹൃദയസ്തംഭനം ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

റൂൾ ഓഫ് 10 പേർസെന്‍റ്

പരമാവധി വര്‍ക്ക്ഔട്ടുകള്‍ ചെയ്യണമെന്ന ആവേശത്തിലായിരിക്കും മിക്കവാറും ആളുകള്‍ ആദ്യമായി ജിമ്മില്‍ വരുമ്പോള്‍ ചിന്തിക്കുക. എന്നാല്‍ തുടക്കക്കാര്‍ ജിമ്മില്‍ പാലിക്കേണ്ട ഒരു പ്രധാന നിയമമാണ് റൂള്‍ ഓഫ് 10 പേര്‍സെന്‍റ്. ചെറിയ വ്യായാമത്തില്‍ തുടങ്ങിയ, ഓരോ ആഴ്ചയിലും പത്ത് ശതമാനം വീതം വര്‍ക്ക്ഔട്ട് കൂട്ടിക്കൊടുക്കുന്നതാണ് ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലത്.

വാം അപ്പും കൂള്‍ ഡൗണും

ജിമ്മില്‍ പോയാല്‍ ആദ്യം തന്നെ വര്‍ക്ക്ഔട്ടിലേക്ക് നീങ്ങരുത്, വാം അപ്പ് വളരെ പ്രധാനമാണ്. പേശികളെ സ്ട്രെച്ച് ചെയ്യുന്ന ഇത്തരം വാം അപ്പുകള്‍ രക്തയോടെ വര്‍ധിപ്പാക്കും പേശികള്‍ക്ക് പരിക്കു ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് വര്‍ക്ക്ഔട്ടിന് ശേഷമുള്ള കൂള്‍ ഡൗണ്‍. ഇത് പേശികളെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വര്‍ക്ക്ഔട്ടുകള്‍, പ്രത്യേകിച്ച് ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യായാമമങ്ങള്‍ ചെയ്യുമ്പോള്‍ പോസ്ചര്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പോസ്ചര്‍ കൃത്യമല്ലെങ്കില്‍ പരിക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT