Sunburn and sun poisoning Meta AI Image
Health

സൂര്യതപവും സൂര്യാഘാതവും തമ്മിലുള്ള വ്യത്യാസം അറിയാമോ?

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുന്നു

സമകാലിക മലയാളം ഡെസ്ക്

'എന്താണ് ഇത്ര ഉഷ്ണം... ചൂട് നേരത്തെ എത്തിയോ?' ഏപ്രിൽ-മെയ് മാസത്തിൽ ആരംഭിക്കേണ്ട വേനൽ ചൂട്, ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ എത്തി. കനത്ത ചൂടിൽ പുറത്തിറങ്ങുമ്പോൾ സൂര്യാഘാതവും സൂര്യാതപവും (Sun Poisoning and Sunburn) ഏൽക്കാതെ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

സൂര്യപ്രകാശം നമ്മുടെ ആരോഗ്യത്തിന് വളരെ നിർണായകമാണ്. എന്നാൽ അമിതമായാൽ അത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകും. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?

സൂര്യാഘാതവും സൂര്യാതപവും തമ്മിലുള്ള വ്യത്യാസം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാത ലക്ഷണങ്ങൾ

  • ശരീരോഷ്മാവ് ഉയരുക

  • ചര്‍മം വരണ്ടുപോകുക

  • ശ്വസനപ്രക്രിയ സാവധാനമാകുക

  • മാനസിക പിരിമുറുക്കം

  • തലവേദന

  • പേശിമുറുകല്‍

  • കൃഷ്ണമണി വികസിക്കല്‍

  • ക്ഷീണം,

  • ചുഴലിരോഗലക്ഷണങ്ങള്‍

  • ബോധക്ഷയം

സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.

സൂര്യാതപം ലക്ഷണങ്ങൾ

  • അമിതമായ വിയര്‍പ്പ്

  • വിളര്‍ച്ച

  • പേശീവലിവ്

  • ശക്തിയായ ക്ഷീണം

  • തലകറക്കം

  • തലവേദന

  • ഓക്കാനവും ഛര്‍ദ്ദിയും

  • ബോധം കെട്ടുവീഴുക

വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശുദ്ധജലം ധാരാളം കുടിക്കുക

  • വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക

  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.

  • പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

  • വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക.

    വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.

സൂര്യാഘാതം, സൂര്യാതപം- ലക്ഷണങ്ങള്‍ കണ്ടാൽ ചെയ്യേണ്ടത്

  • രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം.

  • ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക

  • കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക

  • കാലുകള്‍ ഉയര്‍ത്തിവെക്കുക,

  • വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക,

  • വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സയെടുക്കണം.

What is the difference between Sunburn and Sun poisoning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശസ്ത്രക്രിയ അഞ്ചുവര്‍ഷം മുന്‍പ്; വയറുവേദനയ്ക്ക് മാറ്റമില്ല; കണ്ടെത്തിയത് 'കത്രിക'

കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

പൊലിസ് ഐഡി കാര്‍ഡ് ഉപയോഗിച്ചു മുറിയെടുത്തു; പീഡനത്തിന് പിന്നാലെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

രഞ്ജി ട്രോഫി; കര്‍ണാടക ഫൈനലില്‍

കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

SCROLL FOR NEXT