‌‌‌പ്രതീകാത്മക ചിത്രം 
Health

മുടികൊഴിച്ചിലിന് കാരണം സമ്മർദ്ദമോ? അതോ മുടി കൊഴിയുന്നതാണോ നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നത്?

തലമുടി കൊഴിയുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കാറുള്ള ഒന്നാണ് സമ്മർദ്ദം. എന്നാൽ തലമുടി കൊഴിയുന്നതുകൊണ്ട് സമ്മർദ്ദം ഉണ്ടാകുമോ? പഠനങ്ങൾ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ലമുടി കൊഴിയുന്നെന്ന പരാതി പറയാത്തവർ തന്നെ കുറവായിരിക്കും. ഇതിന് സമ്മർദ്ദം മുതൽ കഴിക്കുന്ന ഭക്ഷണം വരെ നീളുന്ന പല കാരണങ്ങളും നമ്മൾ കണ്ടെത്താറുമുണ്ട്. മുടികൊഴിച്ചിൽ ഒരാളുടെ മാനസികാരോ​ഗ്യത്തെ എങ്ങനെ ബാധിക്കുമന്ന് വിവരിക്കുന്ന പല വിവരണങ്ങളും നമ്മൾ വായിക്കാറുമുണ്ട്. 

പലപ്പോഴും തലമുടി കൊഴിയുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കാറുള്ള ഒന്നാണ് സമ്മർദ്ദം. എന്നാൽ തലമുടി കൊഴിയുന്നതുകൊണ്ട് സമ്മർദ്ദം ഉണ്ടാകുമെന്നും ചില ഉദ്ദാഹരണങ്ങളും പഠനങ്ങളും പറയുന്നു. കാര്യമായ മുടികൊഴിച്ചിൽ ഉള്ളത് പലരുടെയും ആത്മവിശ്വാസം കെടുത്തുമെന്നും സമ്മർദ്ദവും ഉത്കണ്ഠയും മുതൽ ആത്മഹത്യാ ചിന്തയിലേക്ക് വരെ ഇത് കൊണ്ടെത്തിച്ചേക്കാം. ഒരാളുടെ വ്യക്തിത്വത്തെ വരെ ബാധിച്ചേക്കാമെന്നതുകൊണ്ട് ഒരുപാട് മാനസിക ബു​ദ്ധിമുട്ടുകളുമായി മുടികൊഴിച്ചിൽ ബന്ധപ്പെട്ടിരിക്കുന്നു. മുടികൊഴിച്ചിൽ പലപ്പോഴും  മാനസിക-വൈകാരിക സമ്മർദ്ദവും മാനസിക-സാമൂഹിക സമ്മർദ്ദവും ഉണ്ടാക്കുന്നു. വിഷാദം, ഉത്കണ്ഠ, വ്യക്തിത്വ വൈകല്യം തുടങ്ങിയ മറ്റ് സങ്കീർണതകളിലേക്കും ഇത് നീങ്ങാറുണ്ട്. 

442 പുരുഷന്മാരും 358 സ്ത്രീകളും അടക്കം 18 വയസ്സിന് മുകളിൽ പ്രായമുള്ള 800 ഓളം പേരിൽ നടത്തിയ പഠനത്തിൽ മുടികൊഴിച്ചിലുള്ള പുരുഷന്മാരും സ്ത്രീകളും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാ ചിന്തകൾ, സോഷ്യൽ ഫോബിയ എന്നിവയുടെ രൂപത്തിൽ പല മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് കണ്ടെത്തി. 

മുടികൊഴിച്ചിലും ലൈംഗിക ആരോഗ്യവും

മാനസികാരോഗ്യം മാത്രമല്ല, മുടികൊഴിച്ചിൽ ഒരു വ്യക്തിയുടെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. മുടികൊഴിച്ചിൽ ഒരാളുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നതുകൊണ്ട് ഇതിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് അനുഭവപ്പെടുന്ന നഷ്ടബോധം തീവ്രമായിരിക്കും. പുരുഷന്മാരിൽ ആകുലതയും സ്ത്രീകളിൽ നാണക്കേടുമാണ് അനുഭവപ്പെടുന്നതായി പഠനങ്ങളിൽ കണ്ടെത്തിയത്. തനിക്ക് ആകർഷകത്വം കുറവാണെന്ന ചിന്ത ഉടലെടുക്കുന്നത് ലൈംഗിക ജീവിതത്തെയും ബാധിക്കം. 

കഷണ്ടി, പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണി

കഷണ്ടി എന്ന് കേൾക്കുമ്പോൾ പലപ്പോഴും പുരുഷന്മാരെക്കുറിത്താണ് ചിന്തിക്കുന്നത്. എന്നാൽ ഇത് സ്ത്രീകളെയും ബാധിക്കുമെന്നും അത് അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ തിരിച്ചടിയായി മാറുമെന്നുമാണ് പഠനങ്ങൾ കണ്ടെത്തിയത്. കഷണ്ടിയുള്ള പുരുഷന്മാർക്ക് ഒരു സാമൂഹിക സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളിലെ കഷണ്ടി അങ്ങനെയല്ല. അതുകൊണ്ടുതന്നെ കഷണ്ടിയുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ കൂടുതൽ ആഘാതം സൃഷ്ടിക്കുന്നവയാകും. പഠനത്തിൽ പങ്കെടുത്ത 40 ശതമാനത്തോളം സ്ത്രീകൾക്ക് കഷണ്ടി മൂലം ദാമ്പത്യ പ്രശ്നങ്ങളും 63 ശതമാനം പേർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. 
‌‌‌

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാജാവിന്റെ നേട്ടം രാജാവിന്റെ മകനും ആവർത്തിക്കുമോ? എങ്കില്‍ പ്രണവിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം; മലയാള സിനിമയിലും ചരിത്രം

മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വിദ്യാര്‍ഥികള്‍ക്ക് ഭാരമാകരുത്; കാര്‍ഷിക സര്‍വകലാശാല ഫീസ് കുറയ്ക്കുമെന്ന് മന്ത്രി പി പ്രസാദ്

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

SCROLL FOR NEXT