പ്രതീകാത്മക ചിത്രം 
Health

ലക്ഷണങ്ങൾ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളിൽ പടർന്നുപിടിച്ച് 'വൈറ്റ് ലങ് സിൻഡ്രോം', വേണ്ടത് ജാ​ഗ്രത

മൂന്നു മുതൽ എട്ടുവയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗങ്ങൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതൽ വൈറ്റ് ലങ് സിൻഡ്രോം ബാധിച്ചുകാണുന്നത്. കോവിഡിന് ശേഷം കുട്ടികളിൽ രോ​ഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. മൂന്നു മുതൽ എട്ടുവയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വൈറ്റ് ലങ് സിൻഡ്രോം

ശ്വാസകോശത്തിന്റെ എക്‌സ്‌റേ എടുക്കുമ്പോൾ അതിൽ വെളുത്തപാടുകൾ കാണപ്പെട്ടതു കൊണ്ടാണ് രോ​ഗത്തിന് വൈറ്റ് ലങ് സിൻഡ്രോം എന്ന് പേര് വരാൻ കാരണം.  ഇൻഫ്‌ളുവൻസ, സാർസ്‌ കോവി-2 വൈറസ്‌, റെസ്‌പിറേറ്ററി സിൻഷ്യൽ വൈറസ്‌, മൈകോപ്ലാസ്‌മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ്‌ ലങ്‌ സിൻഡ്രോം ഉണ്ടാകുന്നതെന്ന്‌ കരുതപ്പെടുന്നു. സിലിക്ക ഡസ്‌റ്റ്‌ പോലെ അന്തരീക്ഷത്തിലുള്ള ചില പൊടികൾ ശ്വസിക്കുന്നതുമാകാം രോഗകാരണമെന്ന്‌ ചില ഗവേഷകർ പറയുന്നു.എന്നാൽ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുകയാണ്‌. 

ലക്ഷണങ്ങൾ

ശ്വാസകോശത്തിന് മുകളിൽ വെളുത്തപാടുകൾ, ചുമ, പനി, ക്ഷീണം, തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്ന് വെള്ളം, ഛർദ്ദി, വലിവ്, അതിസാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി; ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി'

'ബ്ലോക്ക്ബസ്റ്റര്‍' തുടങ്ങുന്നു! ടോസ് ഇന്ത്യന്‍ വനിതകള്‍ക്ക്; പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

മാന്ദ്യകാലത്ത് ടെസ്‌ലയെ ചേർത്തുപിടിച്ചു; സ്പേസ് എക്‌സിനു കൈത്താങ്ങായി; അമേരിക്കന്‍ സര്‍ക്കാര്‍ മസ്‌കിനെ വളര്‍ത്തിയത് ഇങ്ങനെ

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി'

ശബരിമല സ്വര്‍ണ്ണക്കൊള്ള; പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും

SCROLL FOR NEXT