എന്താണ് വർക്കിങ് ഏയ്ജ് ഡിമെൻഷ്യ? 
Health

ചെറുപ്പക്കാര്‍ക്കിടയിൽ മറവി രോ​ഗം വർധിക്കുന്നു, എന്താണ് വർക്കിങ് ഏയ്ജ് ഡിമെൻഷ്യ?, രോ​ഗ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങള്‍

65 വയസിന് താഴെയുള്ളവരെ ബാധിക്കുന്ന മറവി രോഗത്തെ യങ്-ഓണ്‍സെറ്റ് ഡിമെന്‍ഷ്യ അഥവാ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യ എന്നാണ് അറിയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

ലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ക്രമേണ ബാധിക്കുന്ന ഒരു രോ​ഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ഡിമെന്‍ഷ്യ സാധാരണ വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന ഒരു രോഗമായാണ് കണക്കാക്കുന്നത് എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലും ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ സംഭവിക്കുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങളെ പൊതുവെ വിഷാദ രോഗമായും ഉത്കണ്ഠയുടെ ലക്ഷണമായും തെറ്റുദ്ധരിക്കാറുണ്ട്.

ഇത് ദൈനംദിന ജീവിതത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. കൂടാതെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ആശയക്കുഴപ്പവും കരിയറിനെ ബാധിക്കുകയും ചെയ്യാം. 65 വയസിന് താഴെയുള്ളവരെ ബാധിക്കുന്ന മറവി രോഗത്തെ യങ്-ഓണ്‍സെറ്റ് ഡിമെന്‍ഷ്യ അഥവാ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യ എന്നാണ് അറിയപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ അവസ്ഥയെ നമ്മൾക്ക് നേരത്തെ തന്നെ പിടിച്ചുനിർത്താൻ സാധിക്കും. ജെഎഎംഎ ന്യൂറോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു. യുകെ ആസ്ഥാനമായി നടന്ന പഠനത്തില്‍ 65 വയസിന് താഴെയുള്ള 3,56,052 ആളുകളാണ് ഭാഗമായത്.

ചെറുപ്പത്തില്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങള്‍

  • താഴ്ന്ന സാമൂഹിക സാമ്പത്തിക നില

  • സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും

  • ശ്രവണ വൈകല്യം

  • സ്ട്രോക്ക്

  • പ്രമേഹം

  • ഹൃദ്രോ​ഗങ്ങൾ

  • വിഷാദം

  • വിറ്റാമിൻ ഡിയുടെ കുറവ്

  • ഉയർന്ന സി-റിയാക്ടീവ് പ്രോട്ടീൻ അളവ്

  • ApoE4 ജീൻ വകഭേദങ്ങൾ (അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ടത്)

  • മദ്യപാനം

  • ശാരീരിക ബലഹീനത

  • കൈകൾക്ക് ബലക്കുറവ്

  • വിട്ടുമാറാത്ത സമ്മർദം

  • ഏകാന്തത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT