സോഷ്യൽമീഡിയയിലും റീലുകളിലും സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യം കാണുമ്പോൾ ഒന്നു പരീക്ഷിച്ചു നോക്കണമെന്ന് കൗമാരപ്രായക്കാർക്ക് തോന്നാം. എന്നാൽ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ... എന്നുപറയുന്ന പോലെയാണ്. കൗമാരപ്രായത്തിൽ ചർമത്തിന് സ്വാഭാവിക തിളക്കവും പ്രസരിപ്പും ഉണ്ടാകും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം.
ക്ലീൻ അപ്പ് പോലുള്ള ട്രീറ്റുമെന്റുകൾ 13 വയസ്സു മുതൽ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ മൃദുമായി മാത്രമായിരിക്കണം ചർമത്തെ സമീപിക്കേണ്ടത്. ആറ് മാസത്തിലൊരിക്കൽ ക്ലീൻ അപ് ചെയ്യാം. 16-ാം വയസ്സു മുതൽ മുഖക്കുരു അകറ്റാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാനുള്ള ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.
പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നിവയും ഈ പ്രായത്തിൽ തന്നെ തുടങ്ങാം. സൗന്ദര്യം വർധിപ്പിക്കുക എന്നതിനെക്കാൾ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ഇത്തരം ട്രീറ്റുമെന്റുകളുടെ പ്രധാന ഉദ്ദേശം. മുഖത്ത് അമിത രോമവളർച്ചയുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ പ്രതിവിധി കാണാം. റേസർ ഉപയോഗവും വാക്സിങ്ങും ചർമത്തെ അസ്വസ്ഥമാക്കും.
ഫേഷ്യൽ എപ്പോൾ മുതൽ ചെയ്യാം
ചർമം മെച്വർ ആയ ശേഷം ഫേഷ്യൽ പോലുള്ളവ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇരുപതു വയസാണ് ഐഡിയൽ പ്രായം. മുഖം മസാജ് ചെയ്യുന്നതാണ് ഫേഷ്യലിലെ പ്രധാന ഘട്ടം. കൗമാരക്കാർക്ക് ഫെയ്സ് മസാജിന്റെ ആവശ്യമില്ല.
മാത്രമല്ല, മുഖം മസാജ് ചെയ്യുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപെടുന്നു. അതിനാലാണ് ഫെയ്സ് മസാജിനു ശേഷം മുഖത്തിനു തിളക്കവും മൃദുത്വവും വരുന്നത്. എന്നാൽ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം കൗമാരക്കാർക്ക് മുഖക്കുരു കൂട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates