NTPC: കെമിസ്ട്രിയിൽ പി ജി ഉണ്ടോ?, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം

കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മികച്ച അവസരമാണിത്.
NTPC Recruitment 2026
NTPC Recruitment 2026 Applications Invited for 40 Assistant Chemist Trainee Posts.
Edited By:
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി (NTPC) ലിമിറ്റഡ് അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനി (ACT) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 40 ഒഴിവുകളാണ് ഉള്ളത്. കെമസ്ട്രിയിൽ എം.എസ്.സി ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജൂൺ 26 മുതൽ ജൂലൈ 10 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മികച്ച അവസരമാണിത്.

NTPC Recruitment 2026
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

യോഗ്യത

  • അംഗീകൃത ഇന്ത്യൻ സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് കെമിസ്ട്രിയിൽ എം.എസ്.സി ബിരുദം നേടിയിരിക്കണം.

  • കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

  • എസ്.സി, എസ്.ടി, ഭിന്നശേഷി (PwBD) വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് കോഴ്സ് പാസായാൽ മതി.

  • അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

  • 2026 ജൂലൈ 31-നോ അതിനു മുമ്പോ ലഭിച്ച ഫൈനൽ അല്ലെങ്കിൽ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയുന്നവർക്ക് മാത്രമേ തെരഞ്ഞെടുപ്പ് നടപടികളിൽ പരിഗണന ലഭിക്കൂ.

NTPC Recruitment 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

പ്രായപരിധി:

ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് പരമാവധി 27 വയസ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.

NTPC Recruitment 2026
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

തെരഞ്ഞെടുപ്പ് രീതി: അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷയിൽ രണ്ട് ഘട്ടങ്ങളാണുള്ളത് — സബ്ജക്ട് നോളജ് ടെസ്റ്റ് (കെമിസ്ട്രി), എക്സിക്യൂട്ടീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ഇരു പരീക്ഷകളിലും പ്രത്യേകം യോഗ്യത നേടണം.

NTPC Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://careers.ntpc.co.in/recruitment/pdf_viewer.PDF

NTPC Recruitment 2026
NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത
Summary

NTPC Recruitment 2026 Applications Invited for 40 Assistant Chemist Trainee Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com