under weight problem Pinterest
Health

എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ? കാരണം ഇതാണ്

അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് ഇതിന് പിന്നിലെ കാരണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ, എത്ര വാരി വലിച്ചു കഴിച്ചാലും അവർക്ക് തടി വയ്ക്കില്ല. എന്നാൽ മറ്റ് ചിലരാകട്ടെ ആഹാരം ഒരു നേരമാക്കിയാലും വണ്ണം കൂടും. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് ഇതിന് പിന്നിലെ കാരണം. സൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായ കാലറി കണക്കാക്കുക. ബേസല്‍ മെറ്റബോളിക് റേറ്റ് (ബിഎംആര്‍) ആണ് പ്രവര്‍ത്തന രഹിതമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജം.

ഈ ഊര്‍ജം നമ്മുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വേണ്ടിവരുന്നതാണ്. അതേസമയം വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുന്നു. ഇങ്ങനെ ബിഎംആര്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് എത്ര കാലറി വേണമെന്ന് കണ്ടെത്താം.

ബിഎംആര്‍ റേറ്റ് കൂടുതലുള്ള ആളുകള്‍ ശരീരം റിലാക്സ് ആയിരിക്കുന്ന നേരത്ത് കൂടുതല്‍ കാലറി പുറംതള്ളും. ഇങ്ങനെ ഉള്ളവര്‍ക്കാണ് എത്ര ആഹാരം കഴിച്ചാലും വണ്ണം വയ്ക്കാതിരിക്കുന്നത്. പ്രായമേറുന്തോറും ബിഎംആര്‍ റേറ്റ് കുറഞ്ഞു വരും. ഇതാണ് പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കാന്‍ കാരണം. എന്നാല്‍ വണ്ണം ഇല്ലാതിരിക്കുക എന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നു കരുതരുത്.

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കുകയും ചെയ്യരുത്. തെറ്റായ അറിവുകള്‍ക്കനുസരിച്ച് തടി കുറയ്ക്കാനൊരുമ്പെടുന്നവരാണ് അബദ്ധങ്ങളില്‍ പെടുന്നത്. വിദഗ്‌ധോപദേശം തേടാതെ വായിച്ച അറിവുകളോ സുഹൃത്തുക്കളുടെ നിര്‍ദേശമോ അനുസരിച്ചാവരുത് വണ്ണം കുറയ്ക്കേണ്ടത്. ശരീരത്തിനാവശ്യമുള്ള കാലറി, വൈറ്റമിനുകള്‍, തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടു വേണം തടി കുറയ്ക്കാന്‍.

Why do some people never gain weight no matter how much they eat?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വെയ്റ്റ് നോക്കി, കപ്പുമായി എത്തിയ റൂയിസിനും ഗാവിക്കും കൊടുത്തത് 140 കിലോ തക്കാളി; ജന്മനാട്ടില്‍ വേറിട്ട സ്വീകരണം, പിന്നില്‍... (വിഡിയോ)

സിവിൽ എൻജിനീയറിങ് കഴിഞ്ഞോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിവിധ ജില്ലകളിൽ ഒഴിവ് !

'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം