ഇനി ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടിപോകില്ല, ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

അല്‍പം ക്ഷമയും ചില ട്രിക്കുകളും പ്രയോഗിച്ചാല്‍ മുട്ട സ്‌ക്രാംബിള്‍ ആകാതെ ഓംലെറ്റ് ആയി തന്നെ ഉണ്ടാക്കിയെടുക്കാം.
How to make a perfect Omlette
How to make a perfect OmlettePinterest
Updated on
1 min read

ഓംലെറ്റ് കഴിക്കാനുള്ള ആ​ഗ്രഹത്തിൽ മുട്ടയും സവോള അരിഞ്ഞതും പച്ചമുളകും മറ്റ് പച്ചക്കറികളുമൊക്കെ അരിഞ്ഞ് പതപ്പിച്ച് പാനിലേക്ക് ഒഴിക്കും. എന്നാൽ നിമിഷ നേരം കൊണ്ട് ആ​ഗ്രഹത്തിന് മേൽ ചട്ടുകം വയ്ക്കേണ്ടി വരും. ഓംലെറ്റ് മറിച്ചിടാൻ ശ്രമിക്കുമ്പോൾ ഒന്നുകിൽ മുട്ട പാനിൽ പിടിക്കും അല്ലെങ്കിൽ തിരിച്ചിടുമ്പോൾ പൊട്ടിപോകും. പിന്നെ വേറെ നിവർത്തിയില്ലാതെ എ​ഗ് സ്ക്രാംബിൾ എന്ന ആശയത്തിലേക്ക് മാറും. എന്നാല്‍ അല്‍പം ക്ഷമയും ചില ട്രിക്കുകളും പ്രയോഗിച്ചാല്‍ മുട്ട സ്‌ക്രാംബിള്‍ ആകാതെ ഓംലെറ്റ് ആയി തന്നെ ഉണ്ടാക്കിയെടുക്കാം.

How to make a perfect Omlette
ഉലുവക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം, കർക്കടകത്തിൽ ഏഴ് ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

ആദ്യം ശ്രദ്ധിക്കേണ്ടത് ഓംലെറ്റ് ഉണ്ടാക്കാന്‍ എടുക്കുന്ന പാനാണ്. ഓംലെറ്റ് ഉണ്ടാക്കാന്‍ എടുക്കുന്ന പാന്‍ തീരേ ചെറുതോ വലുപ്പമുള്ളതോ ആകാന്‍ പാടില്ല. തീരേ ചെറുതായാല്‍ മുട്ട മറിച്ചിടുന്നതില്‍ പ്രയാസമുണ്ടാക്കാകും.

How to make a perfect Omlette
മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം

വലിപ്പമുള്ളതായാല്‍ ഓംലെറ്റ് ഒഴുകിപ്പരന്ന് വളരെ കനം കുറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. എട്ട് മുതല്‍ 10 ഇഞ്ചിന്റെ നോണ്‍സ്റ്റിക്ക് പാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും. മുട്ട ഓംലെറ്റിനായി തയ്യാറാക്കുമ്പോള്‍ മറ്റ് ചേരുവകളുമായി ചേര്‍ത്ത് നല്ലതുപോലെ അടിച്ചു പതപ്പിക്കണം. അങ്ങനെ ചെയ്താല്‍ ഓംലെറ്റ് പാകമായി വരുമ്പോള്‍ മറിച്ചിടാന്‍ എളുപ്പമായിരിക്കും.

ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അടുപ്പിലെ തീ കുറച്ചു വയ്ക്കുകയോ മീഡിയം രീതിയില്‍ വയ്ക്കുകയോ ചെയ്യണം. തീ കൂടിയാല്‍ ഓംലെറ്റ് വളരെ വേഗം ഡ്രൈ ആകാന്‍ കാരണമാകും.

ഓംലെറ്റിന് ചേര്‍ക്കുന്ന ചേരുവകള്‍ കൂടിപ്പോകാതെയും ശ്രദ്ധിക്കണം. കൂടിയാല്‍ മറിച്ചിടുമ്പോള്‍ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. തക്കാളി, സവാള പോലുള്ള പച്ചക്കറികള്‍ ചേര്‍ക്കുമ്പോള്‍ വളരെ ചെറുതായി അരിഞ്ഞു ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

നോണ്‍സ്റ്റിക് പാന്‍ അല്ലെങ്കില്‍ പാനില്‍ എണ്ണമയമുണ്ടെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ ഓംലെറ്റ് പെട്ടിപ്പോകാന്‍ കാരണമാകും. നമ്മുടെ മുന്‍ഗണന അനുസരിച്ച് പല എണ്ണകള്‍ ഓംലെറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

തിടുക്കം കൂടി ഓംലെറ്റ് മറിച്ചിടാന്‍ ശ്രമിക്കരുത്. ഓംലെറ്റ് വേവാന്‍ സമയം കൊടുക്കണം. നല്ല പോലെ വെന്തതിന് ശേഷം മാത്രം ഓംലെറ്റ് മറിച്ചിടുക. സിലിക്കണ്‍ അല്ലെങ്കില്‍ വുഡന്‍ ചട്ടുകം അതിനായി ഉപയോഗിക്കുന്നതാണ് നല്ലത്.

How to make a perfect Omlette
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം
How to make a perfect Omlette
ഭക്ഷണത്തിന്റെ ഇഷ്ട ഭാ​ഗം എപ്പോഴും അവസാനം കഴിക്കാനായി മാറ്റിവയ്ക്കാറുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങൾക്ക് ചില സവിശേഷതയുണ്ട്
How to make a perfect Omlette
ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്
Summary

How to make a perfect Omlette

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com