കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഇൻസ്റ്റൻ്റ് ഹെയർ ഡൈ ആയി മാത്രം ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഏറെക്കാലത്തേയ്ക്ക് കറുപ്പ് നിറം നിലനിൽക്കില്ല.
Amla hair dye
Amla hair dyePinterest
Updated on
1 min read

രച്ച മുടിയോടെ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടായി കരുതുന്ന നിരവധി ആളുകളുണ്ട്. പാക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡൈകളെയാണ് മിക്കവാറും ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ അതിനെക്കാൾ പവർഫുൾ ആയ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി സൂക്ഷിക്കാവുന്ന ഇൻസ്റ്റന്റ് ഹെയർ ഡൈ ഉണ്ടാക്കിയാലോ? അവ മുടിക്ക് നിറം മാത്രമല്ല, കരുത്തും തിളക്കവും നൽകുന്നു. പാർശ്വഫലങ്ങളും കുറവായിരിക്കും.

Amla hair dye
ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

ചേരുവകൾ

ഉണക്കനെല്ലിക്ക- 50 ഗ്രാം, കരിഞ്ചീരകം-രണ്ട് ടേബിൾസ്പൂൺ, വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ, ഗ്ലിസറിൻ- ഒരു ടേബിൾസ്പൂൺ, വിറ്റമിൻ ഈ ക്യാപ്സൂൾ- ഒരെണ്ണം.

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉണക്കനെല്ലിക്കയും, കരിഞ്ചീരകവും പ്രത്യേകം വറുത്തെടുക്കാം. ശേഷം അവ തണുക്കാൻ വയ്ക്കാം. അവ തണുത്തതിനു ശേഷം പൊടിച്ചെടുക്കാം. ഇത് അരിച്ച് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കാം.

Amla hair dye
ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ശരീരം നൽകുന്ന 8 സൂചനകൾ

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ പൊടി ഒരു ചെറിയ ബൗളിലെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും, ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം. എണ്ണമയം ഒട്ടുമില്ലാത്ത തലമുടി പല ഭാഗങ്ങളായി തിരിച്ച് ബ്രെഷോ കൈയ്യോ ഉപയോഗിച്ച് ഇത് പുരട്ടാം.

ഇതൊരു ഇൻസ്റ്റൻ്റ് ഹെയർ ഡൈ ആയി മാത്രം ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഏറെക്കാലത്തേയ്ക്ക് കറുപ്പ് നിറം നിലനിൽക്കില്ല. വളരെ പെട്ടെന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ തിരക്കിട്ട് നിൽക്കുമ്പോൾ പായ്ക്കറ്റ് ഡൈ വാങ്ങി പുരട്ടി സമയം കളയുന്നതിനു പകരം ഇത് തയ്യാറാക്കി സൂക്ഷിച്ചാൽ വളരെ വേഗം പുരട്ടാവുന്നതാണ്. ഇത് തയ്യാറാക്കിവൃത്തിയുള്ള പാത്രത്തിലാക്കി വച്ചാൽ മാസങ്ങളോളം സൂക്ഷിക്കാം.

Amla hair dye
കർക്കടകം കടക്കാൻ 'കോഴിമരുന്ന്', എങ്ങനെ തയ്യാറാക്കാം
Amla hair dye
ആർത്തവ വേദന കുറയ്ക്കാൻ പാലക്ക് ചീര, ഹൃദയാരോഗ്യത്തിനും ബെസ്റ്റ്
Amla hair dye
പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്ന 10 മാറ്റങ്ങൾ
Summary

Instant natural hair dye recipe, Hair care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com