ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ആദ്യ 15 മിനിറ്റ് രക്തത്തിലെ ​ഗ്ലൂക്കോസ് ഉയരാനും ദഹന പ്രക്രിയകൾ സജീവമാവുകയും മെറ്റബോളിസം ഉൾപ്പെടുന്ന ഹോർമോണുകൾ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്ന സമയമാണ്.
15-Minute Post-Meal Routine, Blood Sugar Spikes
15-Minute Post-Meal Routine, Blood Sugar SpikesAI Image
Updated on
1 min read

ക്ഷണം കഴിച്ച ശേഷമുള്ള ആദ്യ 15 മിനിറ്റ് വളരെ പ്രധാനമാണ്. നമ്മൾ ഭക്ഷണം ആരോ​ഗ്യകരമാക്കാൻ കലോറിയുടെ എണ്ണവും കാർബോഹൈഡ്രേറ്റും പ്രോട്ടീനും പോർഷൻ കൺട്രോളുമൊക്കെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനെക്കാൾ പ്രധാനം ഭക്ഷണത്തോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ആദ്യ 15 മിനിറ്റ് രക്തത്തിലെ ​ഗ്ലൂക്കോസ് ഉയരാനും ദഹന പ്രക്രിയകൾ സജീവമാവുകയും മെറ്റബോളിസം ഉൾപ്പെടുന്ന ഹോർമോണുകൾ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്ന സമയമാണ്.

15-Minute Post-Meal Routine, Blood Sugar Spikes
ഡെങ്കിപ്പനിയോ സാധാരണ പനിയോ? എങ്ങനെ തിരിച്ചറിയാം

ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഗ്ലൂക്കോസ് നിയന്ത്രണം, ഹൃദയ സംബന്ധമായ അപകടസാധ്യത, ദീർഘകാല സങ്കീർണതകൾ എന്നിവയ്ക്ക് ഒരു പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം 10-15 മിനിറ്റ് വരെ പതുക്കെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും മാത്രമല്ല, ആരോഗ്യമുള്ളവർക്കും ഈ ചെറിയ ശീലം വളരെ ഗുണകരമാണ്.

15-Minute Post-Meal Routine, Blood Sugar Spikes
മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല

ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ആദ്യ 15 മിനിറ്റ് ചെയ്യേണ്ടത്

ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ച് മുതൽ 15 മിനിറ്റിനുള്ളിൽ നടക്കുന്നതാണ് കൂടുതൽ ഗുണകരം. വീടിനുള്ളിലോ വീട്ടുമുറ്റത്തോ 10-15 മിനിറ്റ് പതുക്കെ മിതമായ വേഗത്തിൽ നടക്കാം. രാത്രി ഭക്ഷണത്തിന് ശേഷവും ഈ ശീലം നല്ലതാണ്.

ദഹന സമയത്ത് ശരീരനിലയും ഒരു പങ്കു വഹിക്കുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗമുള്ള വ്യക്തികളിൽ.

ഭക്ഷണത്തിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നത് അനാവശ്യമാണെങ്കിലും, ജലാംശം പ്രധാനമാണ്. ദഹന പ്രക്രിയകളെ ബാധിക്കാതെ മിതമായ അളവിൽ വെള്ളം കുടിക്കുന്നത് സാധാരണ ദഹന നന്നാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.

ഭക്ഷണശേഷമുള്ള നടത്തം

  • ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് വർധനവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കുന്നു.

  • ഭക്ഷണശേഷം നടക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും വയറുവീർപ്പ്, അസ്വസ്ഥത എന്നിവ കുറയ്ക്കുകയും ചെയ്യും.

  • ദിവസവും ഭക്ഷണശേഷം നടക്കുന്നത് അധിക കലോറി നീക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ഉപകരിക്കും.

  • സ്ഥിരമായി നടക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

  • ഭക്ഷണശേഷം അനുഭവപ്പെടുന്ന മന്ദത കുറയുകയും ശരീരം കൂടുതൽ സജീവമാകുകയും ചെയ്യും.

  • പ്രമേഹ രോഗികൾ

  • പ്രീ-ഡയബറ്റിസ് ഉള്ളവർ

  • അമിതവണ്ണമുള്ളവർ

  • കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ

  • ജനിതകപരമായി പ്രമേഹ സാധ്യതയുള്ളർ, എന്നിവർ ഈ ശീലം പിന്തുടരുന്നത് ആരോഗ്യകരമാണ്.

എന്നാൽ പ്രമേഹത്തിനുള്ള മരുന്നുകളോ ഇൻസുലിനോ ഉപയോഗിക്കുന്നവർ പുതിയ വ്യായാമരീതി ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.

15-Minute Post-Meal Routine, Blood Sugar Spikes
ഫാറ്റി ലിവർ പൂർണമായും മാറുമോ? ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ
15-Minute Post-Meal Routine, Blood Sugar Spikes
മഞ്ഞളും നെയ്യും കുരുമുളകും... മഴക്കാലത്തെ ആരോഗ്യസംരക്ഷണത്തിനുള്ള രഹസ്യക്കൂട്ട്
15-Minute Post-Meal Routine, Blood Sugar Spikes
തുരുമ്പെടുത്ത കത്തിയാണോ ഇപ്പോഴും ഉപയോ​ഗിക്കുന്നത്? ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത, മാർ​ഗനിർദേശം പുറത്തിറക്കി എഫ്എസ്എസ്എഐ
Summary

Beat Blood Sugar Spikes With This 15-Minute Post-Meal Routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com