ഡെങ്കിപ്പനിയോ സാധാരണ പനിയോ? എങ്ങനെ തിരിച്ചറിയാം

ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയാണോ സാധാരണ പനിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.
Fever, Dengue
Fever, DenguePinterst
Updated on
1 min read

ഴക്കാലമായതോടെ കേരളത്തിൽ പനി ബാധിതരുടെ എണ്ണം വലിയ രീതിയിൽ കൂടിയിട്ടുണ്ട്. സാധാരണ വൈറൽ പനി കൂടാതെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചു. തുടക്കത്തിൽ ഇവ രണ്ടിനും സമാനമായ ലക്ഷണങ്ങളായതു കൊണ്ട് പലപ്പോഴും പനി തിരിച്ചറിയാനും ചികിത്സ തേടാനും വൈകാറുണ്ട്. എന്നാൽ ചില പ്രത്യേക ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയാണോ സാധാരണ പനിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.

Fever, Dengue
ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഡെങ്കിപ്പനി ഉണ്ടാക്കുന്ന ഈഡിസ് (Aedes) കൊതുകുകളുടെ പ്രജനനം വ്യാപകമായിരിക്കും. അതുപോലെ, വൈറസ് മൂലമുള്ള സാധാരണ പനിയും ഈ സമയത്ത് കൂടുതലായിരിക്കും. അതിനാൽ ലക്ഷണങ്ങളിലെ വ്യത്യാസം അറിയുന്നത് വളരെ പ്രധാനമാണ്.

Fever, Dengue
ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

സാധാരണ വൈറൽ പനി ലക്ഷണങ്ങൾ

  • മൂക്കൊലിപ്പ്

  • തൊണ്ടവേദന

  • ചുമ

  • തുമ്മൽ

  • ശരീരവേദന

  • ക്ഷീണം

  • തലവേദന

  • വിശപ്പില്ലായ്മ

  • നേരിയ പനി

Fever, Dengue
മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല

ഡെങ്കിപ്പനി ലക്ഷണങ്ങൾ

  • പെട്ടെന്ന് ആരംഭിക്കുന്ന പനി (104°F വരെ)

  • കടുത്ത തലവേദന

  • കണ്ണിന് പിന്നിൽ ശക്തമായ വേദന

  • പേശികൾക്കും സന്ധികളിലും കടുത്ത വേദന

  • കഠിനമായ ക്ഷീണം

  • ഛർദ്ദി അല്ലെങ്കിൽ ഓക്കാനം

  • ചർമത്തിൽ ചുവന്ന പാടുകൾ

  • വിശപ്പില്ലായ്മ

സാധാരണ പനിയും ഡെങ്കിപ്പനിയും തമ്മിലുള്ള വ്യത്യാസം

സാധാരണ വൈറൽ പനിയാണെങ്കിൽ പൊതുവേ മൂന്ന് മുതൽ അ‍ഞ്ച് ദിവസത്തിനുള്ളിൽ മാറും. കൂടാതെ സാധാരണ വൈറൽ പനി ലക്ഷണമായ മൂക്കൊലിപ്പും ചുമയും ഡെങ്കിപ്പനിയിൽ കുറവായിരിക്കും. വൈറൽ പനിക്ക് ശരീരവേദന ഉണ്ടെങ്കിലും സഹിക്കാവുന്നതാണ്. എന്നാൽ ഡെങ്കിപ്പനി ആണെങ്കിൽ ശരീരവും സന്ധികളും ശക്തമായ വേദന അനുഭവപ്പെടാം.

പനി കുറഞ്ഞ ശേഷവും ആരോഗ്യനില മോശമാകാം. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് ആണ് പ്രധാന സൂചന, സാധാരണ പനിക്ക് പ്ലേറ്റ്ലെറ്റ് കൗണ്ടിൽ വലിയ വ്യത്യാസമുണ്ടാകില്ല. എന്നാൽ ഡെങ്കിപ്പനിക്ക് പ്ലേറ്റ്ലെറ്റ് കൗണ്ട് വലിയ രീതിയിൽ കുറയാം. ലക്ഷണങ്ങൾ മാത്രം നോക്കി ഡെങ്കിപ്പനി ഉറപ്പിക്കാൻ സാധിക്കില്ല. ഡോക്ടറുടെ നിർദേശ പ്രകാരം പരിശോധനകളൂടെ രോ​ഗം സ്ഥിരീകരിക്കാം.

ഡെങ്കിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ:

  • ഐബുപ്രോഫൻ (Ibuprofen)

  • ഡൈക്ലോഫിനാക് (Diclofenac)

  • നാപ്രോക്സൻ (Naproxen)

  • ആസ്പിരിൻ (Aspirin) എന്നിവ ഉപയോഗിക്കരുത്. ഇവ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും.

പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കുക.

  • ORS, ഇളനീർ, സൂപ്പ് തുടങ്ങിയവ കുടിക്കണം.

  • നന്നായി വിശ്രമിക്കുക.

  • ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.

  • പനി മൂന്നാം ദിവസവും തുടരുകയോ മറ്റ് ലക്ഷണങ്ങൾ കൂടുകയോ ചെയ്താൽ പരിശോധന നടത്തുക.

Fever, Dengue
തുരുമ്പെടുത്ത കത്തിയാണോ ഇപ്പോഴും ഉപയോ​ഗിക്കുന്നത്? ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത, മാർ​ഗനിർദേശം പുറത്തിറക്കി എഫ്എസ്എസ്എഐ
Fever, Dengue
നാഡികളെയും തലച്ചോറിനെയും ബാധിക്കും; വിറ്റാമിൻ ബി12 ന്റെ കുറവ് എങ്ങനെ തിരിച്ചറിയാം?
Fever, Dengue
മഞ്ഞളും നെയ്യും കുരുമുളകും... മഴക്കാലത്തെ ആരോഗ്യസംരക്ഷണത്തിനുള്ള രഹസ്യക്കൂട്ട്
Summary

How to know weather it is viral fever or Dengue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com