ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന മാർ​ഗം വളരെ എളുപ്പമായി തോന്നാമെങ്കിലും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളിലൂടെ ഇത് സ്വാഭാവികമായി പരിഹരിക്കാനാകും.
Healthy Hair growth
Healthy Hair growthPinterest
Updated on
2 min read

രോ​ഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ തുടർച്ചയായ മുടി കൊഴിച്ചിൽ താരൻ പോലുള്ളവ മുടിയുടെ കനം കുറയാനും നിറം മങ്ങാനുമൊക്കെ കാരണമാകും. ഇത് പലപ്പോഴും പോഷകക്കുറവിന്റെ ഭാ​ഗമായിരിക്കാം. സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന മാർ​ഗം വളരെ എളുപ്പമായി തോന്നാമെങ്കിലും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളിലൂടെ ഇത് സ്വാഭാവികമായി പരിഹരിക്കാനാകും.

പ്രോട്ടീൻ, ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ അല്ലെങ്കിൽ ആരോ​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ മുടിയുടെ ആരോ​ഗ്യത്തെ ഉള്ളിൽ നിന്ന് പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

മുടിയുടെ ആരോ​ഗ്യത്തിന് ഡയറ്റിൽ ചേർക്കേണ്ട ചില ഭക്ഷണങ്ങൾ

സൂര്യകാന്തി വിത്തുകൾ

ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഡയറ്റിൽ തീർച്ചയായും ഒരു ടേബിൾസ്പൂൾ സൂര്യകാന്തി വിത്തുകൾ ചേർക്കുക. ഇതിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം, ലിനോലെയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിയിഴകളെ ആഴത്തിൽ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു

മുരിങ്ങ

ശരീരത്തിൽ ഇരുമ്പിൻ്റെ കുറവുണ്ടെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. ഇതിന് ഡയറ്റിൽ മുരിങ്ങ ഇല പൊടിച്ചത് ചേർക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. മുടി സംരക്ഷണത്തിന് മുരിങ്ങാ ഇല ഒരു മികച്ച സൂപ്പർഫുഡാണ്. ഇതിൽ വിറ്റാമിൻ എ, സി, ഇ, സിങ്ക്, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പനീർ

പ്രോട്ടീൻ പൗഡർ കഴിക്കുന്നതിന് പകരം, 100 ഗ്രാം പനീർ കഴിക്കാം. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. മാത്രമല്ല, ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ, സെലിനിയം എന്നിവയും മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും മുടിക്ക് ദീർഘകാല പോഷണം നൽകാനും സഹായിക്കുന്നു.

നെല്ലിക്ക

വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നതിന് പകരം, നെല്ലിക്ക കഴിക്കുന്നത് ശീലമാക്കാം. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും, കട്ടിയുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, താരൻ തടയുന്നതിനും, അകാല നര കുറയ്ക്കുന്നതിനും സഹായിക്കും.

ഫ്ലാക്സ് വിത്തുകൾ

ഒമേഗ-3 സപ്ലിമെന്റുകൾ കഴിക്കുന്നതിനുപകരം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് വിത്തുകൾ ഭക്ഷണത്തിൽ ചേർക്കാം. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ഫ്ലാക്സ് വിത്തുകൾ. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

തൈര്

ബി 12 സപ്ലിമെൻ്റുകൾ കഴിക്കുന്നതിന് പകരം, തൈര് ചേർത്തു നോക്കാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ തൈര് ആഴത്തിലുള്ള കണ്ടീഷണറായി പ്രവർത്തിക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും സ്കാൽപ്പിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളുന്നു, ഇത് താരൻ നിയന്ത്രിക്കുന്നതിനുള്ള മികച്ച പരിഹാരമാണ്.

Healthy Hair growth
മൂന്ന് മാസം കൊണ്ട് 16 കിലോ; എൻഡോക്രൈനോളജിസ്റ്റ് അപ്രൂവ് ചെയ്ത പ്ലാൻ, സൗഭാഗ്യയുടെ ബോഡി ട്രാൻസ്ഫമേഷൻ ഇങ്ങനെ
Healthy Hair growth
'എന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുന്നു'; എന്താണ് ബ്രയാൻ ജോൺസണിനെ ബാധിച്ച ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്?
Healthy Hair growth
തൈരും പ്രോബയോട്ടിക് സപ്ലിമെന്റുകളും ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?
Summary

Skip Hair Supplements: Nutritionist Shares 6 Foods That Naturally Strengthen Your Hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com