

കുടലിന്റെ ആരോഗ്യത്തിനും മെച്ചപ്പെട്ട ദഹനത്തിനും പ്രോബയോട്ടിക്സ് ഏറെ സഹായകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ചില ഭക്ഷണങ്ങളിലും സപ്ലിമെന്റുകളിലൂടെയും പ്രോബയോട്ടിക്സ് എടുക്കുന്നവർ ധാരാളമാണ്. എന്നാൽ കൂടുതൽ കഴിച്ചാൽ കൂടുതൽ ഗുണമെന്ന ധാരണ പ്രോബയോട്ടിക്സിന്റെ കാര്യത്തിൽ അപകടമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രോബയോട്ടിക്സ് എന്നത് കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളാണ്. ഇവ പ്രധാനമായും കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ പ്രോബയോട്ടിക്സ് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുക, വയറിനുള്ളിലെ അസ്വസ്ഥതകൾ കുറയ്ക്കുക, ചില ആന്റിബയോട്ടിക് ചികിത്സകൾക്ക് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ ഗുണങ്ങൾ ഇവയ്ക്ക് ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഗട്ട് മൈക്രോബ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ദഹിക്കാത്ത നാരുകളെ പ്രോബയോട്ടിക്സ് അമിതമായി ഉപയോഗിക്കുന്നത് കുടലിൽ അമിതമായി പുളിക്കൽ പ്രക്രിയ നടക്കാനും ദഹനനാളത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നുവെന്ന് വിശദീകരിക്കുന്നു.
ഡോക്ടറുടെ നിർദേശമില്ലാതെ ഉയർന്ന ഡോസ് സപ്ലിമെന്റുകളോ ഒരേസമയം ഒന്നിലധികം പ്രോബയോട്ടിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതോ പ്രോബയോട്ടിക്സ് അമിത ഉപയോഗത്തിലേക്ക് നയിക്കാം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി സപ്ലിമെന്റുകൾ എടുക്കുന്നവരുമുണ്ട്.
വയറുവീക്കം, ഗ്യാസ്
പ്രോബയോട്ടിക്സ് എടുക്കുന്ന ആദ്യ ദിവസങ്ങളിൽ ചിലർക്ക് വയറുവീക്കം, ഗ്യാസ്, വയറ്റിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. അമിതമായി ഉപയോഗിച്ചാൽ ഈ പ്രശ്നങ്ങൾ കൂടുതൽ നീണ്ടുനിൽക്കാം.
വയറിളക്കം അല്ലെങ്കിൽ മലബന്ധം
ചിലരിൽ ദഹനപ്രക്രിയയിലെ മാറ്റങ്ങൾ മൂലം വയറിളക്കമോ മലബന്ധമോ അനുഭവപ്പെടാം.
വയറുവേദന
പ്രോബയോട്ടിക്സ് അമിത അളവിൽ ഉപയോഗിക്കുമ്പോൾ വയറിലെ അസ്വസ്ഥതയും വേദന പോലുള്ള അനുഭവവും ഉണ്ടാകാം.
അലർജി
ചില പ്രോബയോട്ടിക് ഉൽപ്പന്നകളിൽ പാൽ, സോയ പോലുള്ളത് അലർജി ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ അടങ്ങിയിരിക്കാം. അതിനാൽ ലേബൽ ശ്രദ്ധിച്ച് വായിക്കണം.
കാൻസർ ചികിത്സയിലുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, ഗുരുതര രോഗപ്രതിരോധ കുറവുള്ളവർ തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിൽ പ്രോബയോട്ടിക് സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. അപൂർവമായി അണുബാധയ്ക്കുള്ള സാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് പൊതുവെ ആരോഗ്യവാന്മാരിൽ വളരെ അപൂർവമാണ്.
ഗുരുതര പാൻക്രിയാറ്റൈറ്റിസ്, ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർ, ഗുരുതര കുടൽരോഗങ്ങൾ ഉള്ളവർ എന്നിവരിൽ പ്രോബയോട്ടിക് ഉപയോഗം വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമായിരിക്കണം.
നിങ്ങൾ പതിവായി പ്രോബയോട്ടിക്സ് കഴിക്കുകയും വയറു വീർക്കൽ, വയറിളക്കം അല്ലെങ്കിൽ മറ്റ് ദഹന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ, നിങ്ങളുടെ ശരീരം നന്നായി പ്രതികരിക്കുന്നില്ലെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates