'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

ശരീരത്തിലെ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കാനും രക്തയോട്ടം മെച്ചപ്പെടാനും ചർമം തിളങ്ങാനും കിഡ്നിയുടെ പ്രവർത്തനത്തിനുമെല്ലാം വെള്ളം ശരീരത്തിൽ കറങ്ങിക്കൊണ്ടിരിക്കണം.
Drinking Water
Drinking WaterPinterest
Updated on
2 min read

വെള്ളം മടമടാന്ന് ഒറ്റയടിക്ക് കുടിച്ചിറക്കുന്ന ശീലക്കാരാണ് പൊതുവെ, പച്ചവെള്ളം ആണെങ്കിൽ പോലും അത് ചവച്ചു കുടിക്കണമെന്ന് പണ്ടുള്ളവർ പറയാറ്. എന്നുവച്ചാൽ, വെള്ളം ഓരോ സിപ്പായി കുറേശേ കുടിച്ചിറക്കണം. ഒറ്റയടിക്കു കുടിച്ചാല്‍ വയറ്റില്‍ ഗ്യാസ് നിറയും. അത് ദഹനത്തെയും ബാധിക്കും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് പഴയ ശാസ്ത്രം. ഇപ്പോള്‍ ജലാംശം അടങ്ങിയ ഭക്ഷണമായോ ദ്രാവകമായോ വെള്ളമായോ ഓക്കെ ഈ പറഞ്ഞ അളവിൽ ജലാംശം ശരീരത്തിൽ എത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ശരീരത്തിലെ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കാനും രക്തയോട്ടം മെച്ചപ്പെടാനും ചർമം തിളങ്ങാനും കിഡ്നിയുടെ പ്രവർത്തനത്തിനുമെല്ലാം വെള്ളം ശരീരത്തിൽ കറങ്ങിക്കൊണ്ടിരിക്കണം. രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കണം. എങ്കിലും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെങ്കിൽ ശരീരം തന്നെ അതു നിങ്ങളെ അറിയിച്ചിരിക്കും. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

നാവ്, ചുണ്ട്, ത്വക്ക്, കണ്ണ്, തലമുടി എന്നിവയിലുണ്ടാകുന്ന വരൾച്ച.

  • തീരെ വിയർക്കാതിരിക്കുക.

  • കണ്ണിൽ ചുവപ്പ്, ത്വക്കിൽ പൊള്ളൽ പോലെയുള്ള തടിപ്പ്, കുരുക്കൾ എന്നിവ.

  • കടും മഞ്ഞനിറത്തിലുള്ള മൂത്രം.

  • കൃത്യമല്ലാത്ത മലശോധന.

ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഏതു കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യം. ഐസ് വെള്ളം കുടിച്ചാൽ തൊണ്ടയിലെ എൻ‍സൈമും ഉമിനീരും മറ്റും കുറച്ചു നേരത്തേക്കു ഫ്രീസ് ആയിപ്പോകും. അതു ദഹനത്തെ ബാധിക്കും. അതുകൊണ്ട് ഇടയ്ക്കിടെ ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ കുടിക്കുക.

വെള്ളം പോഷകസമൃദ്ധമാക്കാം

  • വെള്ളത്തിൽ ഒരു തരി ഉപ്പിടുക.

  • നാരങ്ങാ നീരു ചേർക്കുക

  • ഒരു ദിവസം വീട്ടിലേക്ക് കുടിക്കാൻ ആവശ്യമായ വെള്ളം മൺകലത്തിലാക്കി വയ്ക്കുക. ഇതിൽ ഒരു കഷണം ഇഞ്ചി കനം കുറച്ച് അരിഞ്ഞിടുക.

  • തുളസി, ജീരകം, കറുവപ്പട്ട, ഏലയ്ക്ക പോലുള്ളത് ചേ‍ർത്ത് തിളപ്പിച്ച് വെള്ളം കുടിക്കാവുന്നതാണ്.

എപ്പോഴൊക്കെ വെള്ളം കുടിക്കണം

  • രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുക. അൽപം തേനും നാരാങ്ങാ നീരും ചേർത്തതാണെങ്കിൽ ഏറെ നന്ന്. ഉറക്കത്തില്‍ മണിക്കൂറുകൾ വെള്ളം കിട്ടാതിരുന്ന ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാൻ ഇത് സഹായിക്കും.

  • പ്രഭാതഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതാണ് നല്ലത്. ചായയോ കാപ്പിയോ അതിനു മുൻപേ കുടിക്കുക.

  • പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയിൽ രണ്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ ഉച്ചഭക്ഷണത്തിനും നാലുമണിക്കാപ്പിക്കും മുൻപുള്ള ഇടവേളയിലും.

  • മെയിൻ ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം മതി വെള്ളംകുടി. ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ്സിൽ കൂടുതൽ വെള്ളം കുടിക്കരുത്. ഇതു ദഹനം കുറയ്ക്കും.

  • കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപേ രാത്രി ഭക്ഷണം കഴിക്കണം. രാത്രി അധികം വെള്ളം കുടിച്ചിട്ടു കിടക്കരുത്. ഉറക്കത്തെ ബാധിക്കുന്നതു കൂടാതെ ബെഡിൽ മലർന്നു കിടക്കാനും കഴിയാതാകും.

  • ഓഫിസിലോ വീട്ടിലോ ക്ലാസ്സിലോ യാത്രയിലോ എവിടെ ആയിരുന്നാലും ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതണം. ദേഹാധ്വാനം ചെയ്യുന്നവരാണെങ്കിൽ കൂടുതൽ വെള്ളം കുടിക്കണം. ബോട്ടിലിൽ വെള്ളം എടുത്താൽ എത്ര വെള്ളം ഒരു ദിവസം കുടിച്ചു എന്നു മനസ്സിലാക്കാനും കഴിയും.

  • ജിമ്മിൽ വർക്ഔട്ടോ യോഗയോ എക്സർസൈസോ എന്തു ചെയ്യുന്നവരായാലും മറ്റുള്ളവരെക്കാൾ ഒരു ലീറ്റർ വെള്ളമെങ്കിലും അധികം കുടിക്കണം.

Drinking Water
വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?
Drinking Water
ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്
Drinking Water
തടി കുറയ്ക്കാൻ കുത്തിവെയ്പ്പ്, എന്താണ് സൗഭാ​ഗ്യ എടുത്ത ഓസെംപിക് ഇഞ്ചക്ഷൻ?
Summary

STOP gulping water: This simple ‘chewing water’ habit may boost hydration and gut comfort

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com