ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

രാവിലെ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരമായി നിലനിർത്തുമെങ്കിലും ഇത് ആവശ്യത്തിന് സ്ഥിരമായ ഊർജ്ജം നൽകില്ല.
Peeling boiled eggs
Peeling boiled eggsMeta AI Image
Updated on
1 min read

ബ്രേക്ക്ഫാസ്റ്റിന് എളുപ്പം തയ്യാറാക്കാവുന്ന വിഭവം, എന്നാൽ പോഷകസമൃദ്ധമെന്ന് നമ്മൾ കരുതുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പലരും രാവിലെ ഒന്നോ രണ്ടോ മുട്ട കഴിച്ചാൽ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തി ആയെന്ന് കരുതാറുണ്ട്. എന്നാൽ അത് വെറും തെറ്റായ ധാരണയാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള നമ്മുടെ പരമ്പരാ​ഗത വിഭവങ്ങളിൽ കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുതലാണ്. ഇതിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടാവുകയുമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇത് കാരണമാകും. മാത്രമല്ല, പെട്ടെന്ന് വിശപ്പുണ്ടാകാനും ഊർജ്ജം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. ഇതിന് പകരമായി മുട്ട മാത്രം കഴിക്കുന്നതും അത്ര നല്ല ശീലമല്ല.

രാവിലെ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരമായി നിലനിർത്തുമെങ്കിലും ഇത് ആവശ്യത്തിന് സ്ഥിരമായ ഊർജ്ജം നൽകില്ല. കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന്റെ പ്രാഥമിക ഇന്ധനമാണ്, അവയെ പൂർണ്ണമായും ഒഴിവാക്കുന്നത് ശരീരത്തിന് മതിയായ ഊ‍ജ്ജം കിട്ടാതിരിക്കാനും പെട്ടെന്ന് ക്ഷീണിതയാകാനും കാരണമാകുന്നു.

ഇതിനൊപ്പം പഞ്ചസാര ചേർക്കാത്ത കാപ്പിയോ ചായോ കുടിക്കുന്നത് അനാവശ്യമായ കലോറിയും പഞ്ചസാരയുടെ അളവിലെ കുതിപ്പും ഒഴിവാക്കുമെങ്കിലും പോഷകാഹാരമായി കാണാനാകില്ല. മാത്രമല്ല ചിലരിൽ വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റിക്കോ പിന്നീട് ഊർജ്ജ നഷ്ടത്തിനോ കാരണമാകാം. അതുകൊണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിനുപകരം ഭക്ഷണം കഴിച്ച് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് കാപ്പി കുടിക്കുന്നത് നല്ലതാണ്.

സന്തുലിതാവസ്ഥയാണ് പ്രധാനം

പ്രോട്ടീൻ, ഫൈബർ, മിതമായ അളവിൽ നല്ല കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയതാകണം ബ്രേക്ക്ഫാസ്റ്റ്. മുട്ട പച്ചക്കറിചേർത്ത ഓംലെറ്റ് ആക്കി ഒരു കഷ്ണം ഹോൾ ഗ്രെയിൻ ടോസ്റ്റിനൊപ്പം കഴിക്കാം അല്ലെങ്കിൽ പുഴുങ്ങിയ മുട്ടയ്ക്കൊപ്പം മിതമായ അളവിൽ ദോശയോ അപ്പമോ സാമ്പാർ പോലുള്ളവയ്ക്കൊപ്പമോ കഴിക്കാം.

കഴിക്കുന്ന ക്രമത്തിലും കാര്യമുണ്ട്- ഫൈബർ (പച്ചക്കറികൾ) കഴിച്ചു തുടങ്ങി, പിന്നീട് പ്രോട്ടീൻ കഴിച്ച് കാർബോഹൈഡ്രേറ്റ് കഴിച്ചാൽ, സ്ഥിരതയുള്ള ഗ്ലൂക്കോസ് പ്രതികരണത്തിന് സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധ‍ പറയുന്നു. ബ്രേക്ക്ഫാസ്റ്റിൽ മുട്ട (പ്രോട്ടീൻ) ചേ‍ർക്കുന്നത് മികച്ചതാണ്. എന്നാൽ കാർബോഹൈഡ്രേറ്റുകൾ പൂർണമായി ഒഴിവാക്കുന്നത് നല്ലതല്ലതാനും. ശരിയായ അളവിലും രൂപത്തിലും അവ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് ദിവസം മുഴുവൻ മികച്ച ഊർജ്ജവും സംതൃപ്തിയും സ്ഥിരതയും നൽകും

Peeling boiled eggs
വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?
Peeling boiled eggs
വീട്ടിലെ ദുർ​ഗന്ധം, എയർ ഫ്രഷ്നറുകൾ അടിച്ചിട്ടു കാര്യമില്ല; കാരണം ഇതാകും
Peeling boiled eggs
കറ്റാർവാഴ ജെൽ ദിവസവും ഉപയോഗിക്കാമോ? നേരിട്ട് മുഖപുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Summary

Is it fine to have boiled eggs in breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com