

മുഖസൗന്ദര്യത്തിന് വലിയ സൈഡ് ഇഫക്ട് ഒന്നുമില്ലാതെ വീട്ടിൽ സുരക്ഷിതമായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ചർമത്തിന് തണുപ്പ് നൽകാനും ഈർപ്പം നിലനിർത്താനും മുഖക്കുരു മാറാനുമൊക്കെ കറ്റാർവാഴ സഹായിക്കും. എന്നാൽ ദിവസവും കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് എല്ലാവർക്കും സുരക്ഷിതമാണോ?
കറ്റാർവാഴ ജെൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതൊക്കെയാണ്
ഗുണനിലവാരമുള്ള ശുദ്ധമായ കറ്റാർവാഴ ജെൽ ദിവസവും ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ എല്ലാവരുടെയും ചർമം ഒരുപോലെയല്ലാത്തതു കൊണ്ട് ചിലർക്ക് ഇത് അലർജി, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം.
കറ്റാർവാഴ ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഇത് ചർമ്മം വരണ്ടുപോകാതെ സംരക്ഷിക്കുകയും മൃദുത്വം നൽകുകയും ചെയ്യുന്നു.
സൺബേൺ ഉണ്ടായാൽ കറ്റാർവാഴ ജെൽ തണുപ്പ് നൽകുകയും അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കറ്റാർവാഴയ്ക്ക് നേരിയ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബിയൽ ഗുണങ്ങളുള്ളതിനാൽ മുഖക്കുരുവിനൊപ്പം ഉണ്ടാകുന്ന ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും. എന്നാൽ മുഖക്കുരു മാറാനുള്ള പ്രതിവിധിയായി കറ്റാർവാഴയെ കാണരുത്.
സെൻസിറ്റീവ് ചർമമുള്ളവരിൽ ചെറിയ പ്രകോപനങ്ങൾ ശമിപ്പിക്കാൻ ചിലപ്പോൾ സഹായകമാകും.
ചർമത്തിലെ ഈർപ്പം നിലനിർത്തും.
മുഖം ഫ്രഷായി തോന്നും.
ചെറിയ ചുവപ്പും പ്രകോപനവും കുറയാം.
സ്കിൻ ബാരിയർ സംരക്ഷിക്കാൻ സഹായിക്കും.
മൃദുവായ തിളക്കം ലഭിക്കാം.
എന്നാൽ എല്ലാവർക്കും അനുയോജ്യമല്ല, ചൊറിച്ചിലോ, കത്തുന്നതു പോലെ അനുഭവപ്പെടുകയോ ചുവപ്പോ പ്രത്യക്ഷപ്പെട്ടാൽ ഉപയോഗം ഉടൻ നിർത്തണം. ആദ്യമായി ഉപയോഗിക്കുന്നവർ, കൈയുടെ ഉള്ളിലോ ചെവിയുടെ പിന്നിലോ അല്പം ജെൽ പുരിട്ടി പാച്ച് ടെസ്റ്റ് നടത്തണം.
രാവിലെ മുഖം നന്നായി കഴുകിയ ശേഷം, കറ്റാർ വാഴ ജെൽ പുരട്ടാം. ഉണങ്ങിയ ശേഷം മോയ്സ്ചറൈസറും സൺസ്ക്രീനും ഉപയോഗിക്കുക. രാത്രിയും മുഖം വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
വീട്ടിൽ വളർത്തുന്ന കറ്റാർവാഴ നേരിട്ട് ചർമത്തിൽ പുരട്ടുന്നത് സുരക്ഷിതമാണ്. എന്നാൽ ഉപയോഗിക്കുന്നതിന് മുൻപ്,
ഇല നന്നായി കഴുകുക.
മഞ്ഞ നിറത്തിലുള്ള ലാറ്റക്സ് ഭാഗം പൂർണമായും നീക്കം ചെയ്യുക.
സുതാര്യമായ ജെൽ മാത്രം ഉപയോഗിക്കുക.
ശുചിത്വം ഉറപ്പാക്കുക.
തയ്യാറാക്കിയ ജെൽ കുറച്ച് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കുക.
ആൽക്കഹോൾ കുറവുള്ളത് തിരഞ്ഞെടുക്കുക.
കൃത്രിമ സുഗന്ധം കുറഞ്ഞത് നല്ലതാണ്.
അനാവശ്യ നിറങ്ങൾ ചേർക്കാത്തത് തിരഞ്ഞെടുക്കുക.
വിശ്വസനീയമായ ബ്രാൻഡ് തിരഞ്ഞെടുക്കുക.
കാലാവധി പരിശോധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates