90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും

അമിതമായി ചായ കുടിക്കുന്നവർക്ക് ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയമായിരിക്കും.
Tea
Teapinterest
Updated on
1 min read

ചായ കുടിച്ചില്ലെങ്കിൽ ഇന്നത്തെ ദിവസം പോയെന്ന് കരുതുന്ന ആളുകളുണ്ട്. ഒരു ദിവസം മൂന്നും നാലും ചായ കുടിക്കുന്നവരുണ്ട്. എന്നാൽ 90 ദിവസത്തേക്ക് ചായ പൂർണമായും ഒഴിവാക്കിയുള്ള ചലഞ്ച് പരീക്ഷിച്ചാലോ? ഇതിലൂടെ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് വിദ​ഗ്ധരുടെ കണ്ടെത്തലുകൾ നോക്കാം.

അമിതമായി ചായ കുടിക്കുന്നവർക്ക് ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയമായിരിക്കും. ദിവസവും ഒന്നിലധികം കപ്പ് ചായ കുടിക്കുന്നവർ പെട്ടെന്ന് അത് നിർത്തിയാൽ ആദ്യം അനുഭവപ്പെടുന്നത് Caffeine Withdrawal ലക്ഷണങ്ങളായിരിക്കും.

കഫീൻ വിഡ്രോവൽ ലക്ഷണങ്ങൾ

  • തലവേദന

  • ക്ഷീണം

  • അസ്വസ്ഥത

  • ശ്രദ്ധക്കുറവ്

  • വീണ്ടും ചായ കുടിക്കണമെന്ന ശക്തമായ ആഗ്രഹം

എന്നാൽ ഈ ലക്ഷണങ്ങളെല്ലാം താത്കാലികമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരീരം പുതിയ മാറ്റവുമായി പൊരുത്തപ്പെടാൻ തുടങ്ങും.

മൂന്നും നാലും ആഴ്ച: ഊർജം കൂടുതൽ സ്ഥിരതയോടെ

മൂന്നാം ആഴ്ചയോടെ പലരിലും മാറ്റങ്ങൾ കണ്ടുതുടങ്ങും. ചായ കുടിക്കാതെ തന്നെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ കഴിയുന്നതായി അനുഭവപ്പെടും. കഫീൻ നൽകുന്ന പെട്ടെന്നുള്ള ഉന്മേഷവും പിന്നീട് ഉണ്ടാകുന്ന ക്ഷീണവും കുറയുന്നതിനാൽ ശരീരം കൂടുതൽ സ്വാഭാവികമായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങും.

സുഖമുള്ള ഉറക്കം

വൈകുന്നേരമോ രാത്രിയോ ചായ കുടിക്കുന്നവരാണെങ്കിൽ അത് നിർത്തുന്നത് നല്ല ഉറക്കത്തിന് സഹായകമാകാം.

  • വേഗത്തിൽ ഉറങ്ങാൻ കഴിയും

  • ഉറക്കത്തിന്റെ ആഴം വർധിക്കും

  • രാവിലെ കൂടുതൽ ഉന്മേഷത്തോടെ എഴുന്നേൽക്കാം

  • മികച്ച ഉറക്കം മാനസികാരോഗ്യത്തിനും ശ്രദ്ധ വർധിപ്പിക്കാനും ഗുണം ചെയ്യും.

  • വയറിനും കിട്ടും ആശ്വാസം

ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്ന ശീലം ഉള്ളവരിൽ ചിലർക്ക് താഴെ പറയുന്ന പ്രശ്‌നങ്ങൾ കുറയാൻ സാധ്യതയുണ്ട്.

  • അസിഡിറ്റി

  • വയറുവീക്കം

  • വയറിലെ അസ്വസ്ഥത

എന്നാൽ ഇത് എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടണമെന്നില്ല. ഭക്ഷണരീതിയും ജീവിതശൈലിയും ഇതിനെ സ്വാധീനിക്കാനിടയുണ്ട്.

മൂന്ന് മാസമാകുമ്പോഴേക്കും ശരീരം കഫീൻ ഇല്ലാത്ത ജീവിതവുമായി പൊരുത്തപ്പെടും. ഈ ഘട്ടത്തിൽ പലരും പറയുന്ന മാറ്റങ്ങൾ,

  • കൂടുതൽ ആഴത്തിലുള്ള ഉറക്കം

  • ദിവസം മുഴുവൻ ഊർജം

  • ചായയോടുള്ള ആശ്രയത്വം കുറയുക

  • കഫീൻ വേണമെന്ന തോന്നൽ കുറയുക

  • ദിനചര്യയിൽ കൂടുതൽ നിയന്ത്രണം അനുഭവപ്പെടുക

അമിതമായ കഫീൻ ഉപയോഗം കുറയുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ചായ മൂലമുണ്ടാകുന്ന പല്ലിലെ കറയും കുറയാൻ സാധ്യതയുണ്ട്.

Tea
പഴം കഴിച്ചാൽ കഫക്കെട്ട് കൂടുമോ?
Tea
30 വയസ് കഴിഞ്ഞോ? സ്ത്രീകൾ പാലിക്കേണ്ട 10 ആരോഗ്യശീലങ്ങൾ
Tea
ചെലവില്ലാതെ ഹെയർ സ്പാ വീട്ടിൽ ചെയ്യാം; സലൂൺ പോലെ മുടി തിളങ്ങും, ഇതാ ചേരുവകൾ
Summary

What happens when you stop drinking tea for 90 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com