

വീടിന് ഭംഗി കൂട്ടുക മാത്രമല്ല, മനസ്സിനും ആരോഗ്യത്തിനും സന്തോഷം നൽകുന്ന ഒരു ഹോബി കൂടിയാണ് ഇൻഡോർ ഗാർഡനിങ്. വിശാലമായ മുറ്റമോ സ്ഥലമോ ഇല്ലാത്തവർക്ക് ബാൽക്കണി, ജനൽപ്പടി, അടുക്കള, ലിവിങ് റൂം എന്നിവിടങ്ങൾ ഉപയോഗിച്ച് മനോഹരമായ ഒരു ഗാർഡൻ തന്നെ ഒരുക്കിയെടുക്കാം. ശരിയായ ചെടികളും ലളിതമായ പരിപാലന രീതികളും തിരഞ്ഞെടുക്കുകയാണെങ്കിൽ ചെറിയ ഇടത്തിലും പ്രകൃതിയുടെ സാന്നിധ്യം അനുഭവിക്കാനാകും.
പ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക
മിക്ക ഇൻഡോർ ചെടികൾക്കും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. എന്നാൽ ദിവസവും ഏതാനും മണിക്കൂർ പരോക്ഷ പ്രകാശം ലഭിക്കുന്ന ജനൽപ്പടി, ബാല്കണി, വാതിലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ചെറിയ ചെടികളിൽ നിന്ന് ആരംഭിക്കുക
ആരംഭത്തിൽ തന്നെ വലിയ ചെടികൾ വാങ്ങുന്നതിനു പകരം പരിപാലിക്കാൻ എളുപ്പമുള്ള ചെറിയ ചെടികൾ തിരഞ്ഞെടുക്കാം.
തുടക്കക്കാർക്ക് അനുയോജ്യമായ ചില ചെടികൾ:
സ്നേക്ക് പ്ലാന്റ്
മണി പ്ലാന്റ്
പീസ് ലില്ലി
സ്പൈഡർ പ്ലാന്റ്
അലോവേര
തുളസി
പുതിന
വെർട്ടിക്കൽ ഗാർഡനിങ് പരീക്ഷിക്കാം
സ്ഥലം കുറവാണെങ്കിൽ ഭിത്തിയിൽ തൂക്കിയ പോട്ടുകൾ, ഷെൽഫുകൾ, ഹാംഗിങ് ബാസ്‌ക്കറ്റുകൾ എന്നിവ ഉപയോഗിക്കാം. ഇതിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ വളർത്താൻ കഴിയും.
ശരിയായ പോട്ടുകൾ തിരഞ്ഞെടുക്കുക
ഡ്രെയിനേജ് ഹോളുള്ള പോട്ടുകളാണ് മികച്ചത്. അധിക വെള്ളം പുറത്തേക്ക് പോകുന്നതിനാൽ വേരുകൾ ചീഞ്ഞുപോകാനുള്ള സാധ്യത കുറയും.
അമിത വെള്ളം ആവശ്യമില്ല
ഇൻഡോർ ചെടികൾ നശിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അമിതമായി വെള്ളം ഒഴിക്കുന്നതാണ്.
മണ്ണ് ഉണങ്ങിയതായി തോന്നുമ്പോൾ മാത്രം വെള്ളം നൽകുക.
ഓരോ ചെടിയുടെയും ആവശ്യകത വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക.
നല്ല പോട്ടിങ് മിക്സ് ഉപയോഗിക്കുക
സാധാരണ മണ്ണിനേക്കാൾ ഡ്രെയിനേജ് നല്ല പോട്ടിങ് മിക്സ് ഉപയോഗിക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.
ചെടികളുടെ ഇലകൾ വൃത്തിയാക്കുക
ഇൻഡോർ ചെടികളുടെ ഇലകളിൽ പൊടി അടിഞ്ഞുകൂടാം. ഇടയ്ക്കിടെ നനഞ്ഞ തുണി ഉപയോഗിച്ച് ഇലകൾ തുടയ്ക്കുന്നത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
ജനൽപ്പടിയിൽ ചെറിയ പോട്ടുകൾ നിരത്തുക.
അടുക്കളയിൽ മല്ലിയില, പുതിന, തുളസി തുടങ്ങിയ ഹെർബുകൾ വളർത്തുക.
ഹാംഗിങ് പോട്ടുകൾ ഉപയോഗിക്കുക.
മൾട്ടി-ലെയർ പ്ലാന്റ് സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുക.
ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുക.
കോഫി ടേബിളിലോ പഠനമേശയിലോ ചെറിയ സക്കുലന്റുകൾ വയ്ക്കുക.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
പച്ചപ്പ് കാണുകയും ചെടികളെ പരിപാലിക്കുകയും ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ദൈനംദിന സമ്മർദ്ദം കുറയ്ക്കാനും മാനസിക ഉന്മേഷം വർധിപ്പിക്കാനും സഹായിക്കും.
വീടിനുള്ളിൽ ഫ്രഷ് ലുക്ക്
ചെടികൾ ഉള്ള മുറികൾ കൂടുതൽ ഫ്രഷ് ആയി കാണപ്പെടുന്നു. മാത്രമല്ല, കൂടുതൽ പ്രകൃതിസൗഹൃദവും സുഖകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുന്നു
ജോലി ചെയ്യുന്ന മുറിയിലോ പഠനമുറിയിലോ ഇൻഡോർ ചെടികൾ വയ്ക്കുന്നത് കൂടുതൽ ശാന്തമായ അന്തരീക്ഷം ഒരുക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യാം.
മുറിയിലെ ഈർപ്പനില നിലനിർത്താൻ സഹായിക്കുന്നു
ചില ഇൻഡോർ ചെടികൾ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും വായുവിൻ്റെ ഗുണനിലനാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
സന്തോഷം നൽകുന്നു
പുതിയ ഇലകൾ വിരിയുന്നതും ചെടികൾ വളരുന്നതും കാണുന്നത് സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന ഒരു അനുഭവമാണ്.
പ്രകൃതിയോട് കൂടുതൽ അടുപ്പം
തിരക്കേറിയ ജീവിതത്തിൽ വീട്ടിനുള്ളിൽ ചെറിയൊരു ഗാർഡൻ ഒരുക്കുന്നത് പ്രകൃതിയുമായി ബന്ധം നിലനിർത്താൻ സഹായിക്കും.
അമിതമായി വെള്ളം ഒഴിക്കരുത്
സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് ചെടികൾ സൂക്ഷിക്കരുത്
ഡ്രെയിനേജ് ഇല്ലാത്ത പോട്ടുകൾ ഉപയോഗിക്കരുത്
ഇടയ്ക്കിടെ ചെടിയുടെ സ്ഥാനം മാറ്റരുത്
ഉണങ്ങിയ ഇലകൾ നീക്കം ചെയ്യാതിരിക്കരുത്
വളരെ ചെറിയ പോട്ടിൽ വർഷങ്ങളോളം ചെടി വളർത്തരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates