

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതൽ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി 12 (കോബാലമിൻ). ശരീരത്തിന് ഇവ സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിൻ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎൻഎയുടെ സമന്വയത്തിന് കോബാലമിൻ പ്രധാനമാണ്. രക്തത്തിലെ B12-ന്റെ അഭാവം പലപ്പോഴും വൈകിയാണ് തിരിച്ചറിയുക. ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് വെല്ലുവിളിയാകുന്നത്.
അരുണരക്താണുക്കളുടെ ഉൽപാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാക്കും. ഇത് വിളർച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഓർമക്കുറവ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വിറ്റാമിൻ ബി12ന്റെ കുറവ് കാരണമാകും. പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സിറിയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാൻ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരിൽ ഒരു ദിവസം 2.4 മൈക്രോം വിറ്റാമിൻ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്.
അമിതമായ ക്ഷീണം - വിറ്റാമിൻ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്സിജൻ ഗതാഗതം പരിമിതമാവുകയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു.
മരവിപ്പ് - വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന നാഡികളുടെ കേടുപാടുകൾ കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടാൻ കാരണമാകും.
ഓർമക്കുറവും ശ്രദ്ധക്കുറവും- കാര്യങ്ങൾ മറക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുക, ചിന്തകളിൽ ആശയക്കുഴപ്പം അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ B12 അഭാവവുമായി ബന്ധപ്പെട്ടിരിക്കാം. പ്രായമായവരിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
വിളർച്ച - വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച പലപ്പോഴും ചർമത്തെ വിളറിയതോ ചെറുതായി മഞ്ഞനിറമുള്ളതോ ആയി കാണപ്പെടും.
വായിലെ അൾസർ- നാവിന്റെ വീക്കം, വേദനാജനകമായ വായ് വ്രണങ്ങൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
കാഴ്ച വൈകല്യങ്ങൾ - ചില സന്ദർഭങ്ങളിൽ വിറ്റാമിൻ ബി12 ന്റെ കുറവ് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുകയും കാഴ്ച മങ്ങാൻ ഉണ്ടാക്കുകയും ചെയ്യും.
ശ്വാസതടസ്സവും ഹൃദയമിടിപ്പും - ഓക്സിജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ശ്വാസതടസം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്യും.
വിറ്റാമിൻ ബി12ന്റെ അഭാവം പരിഹരിക്കാതെ തുടരുന്നത് തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങൾ ഇല്ലാതാകുകയും ചെയ്യും.
കർശന സസ്യാഹാരം പിന്തുടരുന്നവർ
50 വയസ്സിന് മുകളിലുള്ളവർ
പ്രമേഹത്തിനായി ചില മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നവർ
ദീർഘകാലമായി ആസിഡിറ്റി മരുന്നുകൾ ഉപയോഗിക്കുന്നവർ
വയറിലോ കുടലിലോ ശസ്ത്രക്രിയ നടത്തിയവർ
ക്രോൺസ് രോഗം, സീലിയാക് രോഗം തുടങ്ങിയ കുടൽരോഗമുള്ളവർ
വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെട്ട രീതിയിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
മീൻ
മുട്ട
പാൽ
തൈര്
ചീസ്
കോഴിയിറച്ചി
B12 ചേർത്ത് ഫോർട്ടിഫൈ ചെയ്ത പ്രഭാതഭക്ഷണ ധാന്യങ്ങൾ
ചികിത്സ നേരത്തെ ആരംഭിച്ചാൽ ഭൂരിഭാഗം ലക്ഷണങ്ങളും മെച്ചപ്പെടാം. എന്നാൽ നാഡീ തകരാർ വളരെക്കാലം തുടരുകയാണെങ്കിൽ ചില കേടുപാടുകൾ സ്ഥിരമായേക്കാം.
ക്ഷീണം മാത്രം B12 കുറവിന്റെ ലക്ഷണമെന്ന് കരുതരുത്.
സ്വമേധയാ സപ്ലിമെന്റുകൾ കഴിക്കുന്നതിന് പകരം ഡോക്ടറുടെ നിർദേശം തേടുക.
സസ്യാഹാരികൾ പതിവായി B12 നില പരിശോധിക്കുന്നത് ഗുണകരമാണ്.
പ്രമേഹത്തിന്റെയോ ആസിഡിറ്റിയുടെയോ മരുന്നുകൾ ദീർഘകാലം കഴിക്കുന്നവർ ഡോക്ടറുമായി B12 പരിശോധനയെക്കുറിച്ച് ചർച്ച ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates