ഭക്ഷണം കൈകൊണ്ട് കുഴച്ച് തന്നെ കഴിക്കാം എക്‌സ്‌പ്രസ് ഫോട്ടോസ്
Health

സ്പൂണോ ഫോർക്കോ വേണ്ട, ഭക്ഷണം കൈകൊണ്ട് കുഴച്ച് തന്നെ കഴിക്കാം; ദഹനം മുതൽ പ്രതിരോധശേഷി വരെ മെച്ചപ്പെടും

ഇന്ത്യയിലെ പാരമ്പരാഗത ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കുഴച്ച് കഴിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം കൈകൊണ്ട് കുഴച്ച് കഴിക്കുന്നതിന്റെ സുഖം ഒരു ഫോര്‍ക്കിനും സ്പൂണിലും നല്‍കാനാകില്ല. ഇന്ത്യയിലും ​ഗ്രീസിലും ഈജിപ്‌തിലുമായി ഉടലെടുത്ത ഈ പാരമ്പര്യം മികച്ച ഒരു ആരോ​ഗ്യശീലം കൂടിയാണെന്ന് പറയുകയാണ് ആരോ​ഗ്യവിദ​ഗ്ധർ. ഇന്ത്യയിലെ പാരമ്പരാഗത ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കുഴച്ച് കഴിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്. എന്നാല്‍ പല പുത്തന്‍ പരിഷ്‌കരണങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഇന്ത്യന്‍ പ്രദേശങ്ങളിലും കൈകള്‍ കൊണ്ടാണ് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്.

കൈകൊണ്ട് കഴിക്കുന്നതിലൂടെ ദഹനം മുതൽ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താൻ സാധിക്കും. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും തെയ്യാറാക്കുന്നു. നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

1- രക്തചംക്രമണം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു.

2- ദഹനം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു.

3- അമികമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

4- രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും

കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു.

5-പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

കിലിയൻ എംബാപ്പെയുടെ വി‍‍ഡിയോ കണ്ട് ഈജിപ്ത് താരങ്ങൾ പെനാൽറ്റി എടുത്തു! പിന്നീട് സംഭവിച്ചത്...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

'12 കോടിയെന്ന് പറഞ്ഞ് തുടങ്ങി, ചെലവായത് 35 കോടി; തിരിച്ച് കിട്ടിയത് മൂന്ന് കോടിയില്‍ താഴെ'; 'ബ്രാന്ദ'യെക്കുറിച്ച് നിര്‍മാതാവ്

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്