why Goosebumps Pinterest
Health

'ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു!' രോമാഞ്ചത്തിന് പിന്നിലെ ആ രഹസ്യമെന്താണെന്ന് അറിയാമോ?

രോമാഞ്ചം എന്ന ശാരീരിക പ്രതികരണം മനുഷ്യനെ തണുപ്പിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ സഹായിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ണുപ്പോ ഭയമോ അതിശയമോ തോന്നുമ്പോൾ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? രോമാഞ്ചം കൊള്ളുകയെന്നാണ് ശരീരത്തിന്റെ ഈ കൗതുകകരമായ പ്രതികരണത്തെ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ രോമകൂപങ്ങളുടെ ചുവട്ടിലുള്ള ചെറിയ പേശികൾ (Arrector pili muscles) ചുരുങ്ങുമ്പോഴാണ് രോമാഞ്ചം ഉണ്ടാകുന്നത്. ഇത് രോമങ്ങൾ നിവർന്നുനിൽക്കാൻ പ്രേരിപ്പിക്കും. വളരെ യാന്ത്രികമായി സംഭവിക്കുന്ന ഈ രോമാഞ്ചത്തിന് പിന്നിലൊരു ചരിത്രമുണ്ടത്രേ.

പണ്ടുകാലത്ത് മനുഷ്യർക്കും മൃ​ഗങ്ങളെ പോലെ തന്നെ ശരീരമാകെ രോമങ്ങളുണ്ടായിരുന്നു. രോമാഞ്ചം എന്ന ശാരീരിക പ്രതികരണം മനുഷ്യനെ തണുപ്പിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ സഹായിച്ചിരുന്നു. തണുപ്പ് കൂടുമ്പോൾ ശരീരത്തിൽ ഇത്തരത്തിൽ രോമാഞ്ചമുണ്ടാകുകയും ചർമത്തിന് പുറമെ രോമങ്ങൾ ഒരു ആവരണം പോലെ എഴുന്നേറ്റ് നിൽക്കുകയും ചെയ്യുമായിരുന്നു. കൂടാതെ ഭയപ്പെടുമ്പോൾ എഴുന്നേറ്റ് നിൽക്കുന്ന രോമങ്ങൾ ശത്രുക്കൾക്ക് മുന്നിൽ മനുഷ്യരെ വലുതാക്കുകയും ശക്തിയുള്ളവരായി കാണിക്കുകയും ചെയ്യും. പല മൃ​ഗങ്ങളിൽ നിന്നും രക്ഷനേടാൻ ഇത് മനുഷ്യരെ സഹായിക്കുമായിരുന്നത്രേ.

എന്നാൽ മനുഷ്യന് പരിണാമം സംഭവിച്ചപ്പോൾ ക്രമേണ അമിതരോമങ്ങൾ ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായി. നമ്മുടെ നാഡീവ്യവസ്ഥയാണ് ഈ പ്രതികരണത്തെ നിയന്ത്രിക്കുന്നത്. ഒരു കാലത്ത് വ്യക്തമായ ഉപയോഗമുണ്ടായിരുന്നതും എന്നാൽ ഇന്ന് പ്രയോജനം കുറഞ്ഞതുമായ ശാരീരിക പ്രവർത്തനങ്ങളെ 'വെസ്റ്റിജിയൽ റെസ്പോൺസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. രോമാഞ്ചം ഇതിനൊരു ഉദാഹരണമാണ്.

പ്രചോദനാത്മകമായ സംഭവങ്ങളോ സംഗീതമോ കഥയോ കേൾക്കുമ്പോഴോ അനുഭവിക്കുമ്പോഴോ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ഇതേ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുന്നു. വികാരങ്ങളെ ശാരീരിക പ്രതികരണങ്ങളുമായി തലച്ചോർ ബന്ധിപ്പിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

രോമാഞ്ചം ഉണ്ടാകാനുള്ള പ്രധാന കാരണം സ്‌ട്രെസ് ഹോര്‍മോണായ അഡ്രിനാലിനാണ്. അഡ്രിനാലിന്‍ റിലീസിന്റെ മറ്റ് ലക്ഷണങ്ങളില്‍ കണ്ണുനീര്‍ വരിക, കൈ വിറയ്ക്കുക, രക്തസമ്മര്‍ദ്ദം വര്‍ധിക്കുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നിവയൊക്കെ ഉള്‍പ്പെടാം. ന്യൂറോ സയന്റിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ രോമാഞ്ചം അനുഭവപ്പെടുന്നത് അയാളുടെ തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളും ശരീരത്തിലെ നാഡീ വ്യവസ്ഥയും തമ്മിലുളള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണ്.

ഭയം, പ്രചോദനം, തുടങ്ങിയ വികാരങ്ങളുമായും രോമാഞ്ചം ബന്ധപ്പെട്ടേക്കാം. തലച്ചോറ് നാഡികളുമായും ചര്‍മ്മ കലകളുമായും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് രോമാഞ്ചം. കൂടാതെ നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള വികാരങ്ങളില്‍ നിന്നുമുള്ള ഇന്‍പുട്ടുകളോട് എത്രത്തോളം നന്നായി പ്രതികരിക്കാന്‍ കഴിയുമെന്നും ഇത് സൂചിപ്പിക്കുന്നു.

Why Goosebumps happens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; ഓടി രക്ഷപ്പെടുന്നിനിടയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, ഭക്ഷണത്തിൽ പാറ്റകൾ, ചർമരോ​ഗം ബാധിച്ചു'; മറാത്തി ബി​ഗ് ബോസിനെതിരെ ആരോപണവുമായി നടി

മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍

'ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം മാറ്റിയതെന്തിന്?, അനധികൃതമായി സമ്പാദിച്ചത്'; ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

SCROLL FOR NEXT