പ്രതീകാത്മക ചിത്രം 
Health

സദ്യ ഉണ്ണാൻ നിലത്ത് ചമ്രം പടിഞ്ഞിരിക്കണോ? കാരണമറിയാം 

യോ​ഗയിൽ സുഖാസന എന്ന രീതിക്ക് സമാനമാണ് ഇങ്ങനെ പടിഞ്ഞിരിക്കുന്നത്. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ വേ​ഗത്തിലാക്കാനും കുടലിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ണം എന്ന് കേൾക്കുമ്പോൾ പൂക്കളവും സദ്യയും തന്നെയാണ് എല്ലാവർക്കും ആദ്യം ഓർമ്മവരുന്നത്. വാഴയിലയിൽ വിഭവങ്ങൾ ഓരോന്നായി വിളമ്പി ചമ്രം പടിഞ്ഞിരുന്ന് സദ്യ ഉണ്ണുന്നതിന്റെ ഫീൽ ഒന്ന് വേറെതന്നെയാണ്. എന്തിനാണ് ഓണസദ്യയുണ്ണാൻ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

യോ​ഗയിൽ സുഖാസന എന്ന രീതിക്ക് സമാനമാണ് ഇങ്ങനെ പടിഞ്ഞിരിക്കുന്നത്. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ വേ​ഗത്തിലാക്കാനും കുടലിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. ഓരോ തവണം ഭക്ഷണം കഴിക്കാൻ മുന്നോട്ടും പിറകോട്ടും ആയുന്നത് ഉദരപേശികൾക്ക് വ്യായാമം നൽകും. ഒരുപാട് വിഭവങ്ങൾ ചേർന്ന ഓണസദ്യ പതിവായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കാൾ ഹെവിയാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് കസേരയിൽ ഇരുന്ന് സദ്യയുണ്ണാതെ പരമ്പരാ​ഗത രീതി പിന്തുടരുന്നത് സദ്യ കഴിച്ചതുകൊണ്ടുണ്ടാകുന്ന ക്ഷീണം മാറ്റാനും ദഹനം സു​ഗമമാക്കാനും സഹായിക്കും. 

നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കുന്നത് മലബന്ധം പോലുളള പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. അതുമാത്രമല്ല ഇടുപ്പിന്റെയും കണങ്കാലിന്റെയും ആരോഗ്യത്തിനും നിലത്ത് കാലുകൾ പിണച്ച് ഇരിക്കുന്നത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

ഗുരുവായൂരില്‍ വെള്ളിയും ശനിയും വൈകീട്ട് ദര്‍ശന നിയന്ത്രണം

പരക്കെ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

SCROLL FOR NEXT