cold water shower in winter Meta AI Image
Health

തണുപ്പു കാലത്ത് കുളിക്കുമ്പോഴും വേണം ശ്രദ്ധ

എണ്ണ തേച്ചു കുളിക്കുന്നത് ചർമത്തിലെ വരൾച്ച കുറയ്ക്കാനും ആരോ​ഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

ണുപ്പാകുന്നതോടെ ചർമത്തിന് എന്നും പ്രശ്നമാണ്. ചർമം വരളുന്നു, ചുണ്ട് പൊട്ടുന്നു, കാൽപാദങ്ങൾ വിണ്ടുകീറുന്നു, മുടി പൊട്ടിപ്പോകുന്നു അങ്ങനെ നീളും പ്രശ്നങ്ങൾ. ചർമസംരക്ഷണത്തിൽ ഡബിൾ സംരക്ഷണം നൽകേണ്ട സമയമാണിത്.

തണുപ്പുകാലത്ത് നീരിറക്കമുള്ളവരും കഫത്തിന്റെ പ്രയാസമുള്ളവരും തവ കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പകൽ ഇളം വെയിൽ ആകുമ്പോൾ കുളിക്കുന്നതാണ് നല്ലത്. സന്ധ്യ മയങ്ങിയ ശേഷമാണ് കുളിക്കുന്നതെങ്കിൽ നെറുകയിൽ അൽപം രാസനാദിപ്പൊടി തിരുമാൻ ശ്രദ്ധിക്കുക.

ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില ക്രമീകരിക്കാൻ സഹായിക്കും. മാത്രമല്ല, ശരീരം റിലാക്സ് ആകാനും ഇത് സഹായിക്കും. കുളിക്കുമ്പോൾ ചെറുചൂടുള്ള വെള്ളം അല്പം കവിൾകൊള്ളുന്നത് നീരിറക്കം പോലുള്ള പ്രയാസങ്ങൾ തടയാൻ നല്ലതാണ്.

എണ്ണ തേച്ചുള്ള കുളി

എണ്ണ തേച്ചു കുളിക്കുന്നത് ചർമത്തിലെ വരൾച്ച കുറയ്ക്കാനും ആരോ​ഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും സഹായിക്കും. പിണ്ഡതൈലം, നാൽപാമരാദി കേരം, ധന്വന്തംരം തുടങ്ങി ശരീരപ്രകൃതിക്ക് അനുസരിച്ചുള്ളവ വൈദ്യനിർദേശാനുസരണം ലഭിക്കും. ഇവ പത്തോ പതിനഞ്ചോ മിനിറ്റ് നേരം തേച്ചുപിടിപ്പിക്കാം. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

ചുണ്ടും പാദങ്ങളും

  • തണുപ്പുകാലത്ത് ചുണ്ട് വരളുന്നതും വിണ്ടുകീറുന്നതും സാധാരണമാണ്. ലിപ് ബാം പുരട്ടുന്നത് ഈ പ്രശ്നം ഒരുപരിധിവരെ തടയും.

  • ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കുന്ന ശീലം നല്ലതല്ല. ഇത് വരൾച്ച കൂട്ടാൻ ഇടയാക്കും.

  • പകൽ പുറത്തിറങ്ങുന്നതിന് മുൻപ് മോയ്ചറൈസിങ് എഫക്ടുള്ള ലിപ് ബാം പുരട്ടാം.

  • ശീതീകരിച്ച മുറിയിയിൽ ജോലിചെയ്യേണ്ടിവരുന്നവർക്കും ലിപ് ബാം പുരട്ടുന്നത് ഗുണംചെയ്യും.

  • എണ്ണമയം കുറയുമ്പോഴാണ് പാദങ്ങൾ വിണ്ടുകീറാൻ തുടങ്ങുന്നത്. തണുപ്പുകാലത്ത് പാദങ്ങൾ ചൂടുവെള്ളം കൊണ്ട് കഴുകുന്ന ശീലം ഒഴിവാക്കാം.പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും

Winter Skin Care Tips: Home remedy for skin dryness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

SCROLL FOR NEXT