അമ്മയുടെ ആരോ​ഗ്യം 
Health

അമ്മയുടെ ആരോ​ഗ്യം, 50 കഴിഞ്ഞാൽ ഡയറ്റിൽ വേണം 5 വിത്തുകൾ

ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ 50 കഴിഞ്ഞ സ്ത്രീകളെ ശാരീരികമായും മാനസികമായും വളരെയധികം ബാധിക്കും.

സമകാലിക മലയാളം ഡെസ്ക്

എല്ലാവരുടെയും ആരോഗ്യം നോക്കാന്‍ അമ്മ വേണം, എന്നാൽ അമ്മമാരുടെ ആരോ​ഗ്യത്തെ കുറിച്ച് ചിന്തിക്കുന്നവർ ചുരിക്കമാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ 50 കഴിഞ്ഞ സ്ത്രീകളെ ശാരീരികമായും മാനസികമായും വളരെയധികം ബാധിക്കും. 50 കഴിഞ്ഞ സ്ത്രീകളുടെ ഡയറ്റിൽ നിർബന്ധമായും ചേർക്കേണ്ട 5 വിത്തുകൾ

കറുത്ത ഉണക്കമുന്തിരി

കറുത്ത ഉണക്കമുന്തിരി

ആർത്തവവിരാമവും അമിതമായ ആർത്തവ രക്തസ്രാവവും കാരണം, 50 വയസിന് മുകളിലുള്ള സ്ത്രീകൾ പലപ്പോഴും ഇരുമ്പിന്റെ അഭാവം നേരിടാറുണ്ട്. ഇത് വിട്ടുമാറാത്ത ക്ഷീണം, തളർച്ച എന്നിവയ്ക്ക് കാരണമാകും. കറുത്ത മുന്തിരി കുതിർത്തു കഴിക്കുന്നത് ഇരുമ്പിന്റെ അളവു വർധിക്കാനും ആരോ​ഗ്യകരമായ രക്തയോട്ടവും ഊർജ്ജനിലയും മെച്ചപ്പെടാനും സഹായിക്കും.

എങ്ങനെ കഴിക്കാം?

4–5 കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

ഫ്ലാക്സ് വിത്തുകൾ

ഫ്ലാക്സ് വിത്തുകൾ

ഒമേഗ-3, ലിഗ്നാൻ എന്നിവയാൽ സമ്പന്നമായ ഫ്ലാക്സ് വിത്തുകൾ സ്ത്രീകളുടെ ഹോർമോണുകളെ സന്തുലിതമാക്കാനും, ഹോട്ട് ഫ്ലാഷുകൾ പോലുള്ള ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കാനും, ഹൃദയത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. കൂടാതെ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

എങ്ങനെ കഴിക്കാം?

നാലോ അഞ്ചോ ടേബിൾസ്പൂൺ ഫ്ലാക്സ് വിത്തുകൾ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. സ്മൂത്തിക്കൊപ്പമോ യോ​ഗർട്ടിനൊപ്പമോ കഴിക്കാവുന്നതാണ്.

ചിയ വിത്തുകൾ

ചിയ വിത്തുകൾ

തലച്ചോറിനെ ഉത്തേജനത്തിനും ദഹനത്തിനും ചിയ വിത്തുകൾ നല്ലതാണ്. ഇതിൽ ഒമേഗ-3 ഉം നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തിയെയും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടാൻ സഹായിക്കും. കൂടാതെ വയറിന് സംതൃപ്തി നൽകാനും സഹായിക്കുന്നു. ഹോർമോണുകളെ സന്തുലിതമാക്കുകയും ഹോട്ട് ഫ്ലാഷുകൾ കുറയ്ക്കുകയും ഹൃദയാരോഗ്യത്തിന് ഉത്തമവുമാണ്.

എങ്ങനെ കഴിക്കണം?

1 ടീസ്പൂൺ വെള്ളത്തിൽ 4–6 മണിക്കൂർ മുക്കിവയ്ക്കുക, രാവിലെയോ വൈകുന്നേരമോ അമ്മയ്ക്ക് കുടിക്കാൻ കൊടുക്കുക. നിങ്ങൾക്ക് കുറച്ച് പൊടിച്ച് ചപ്പാത്തി മാവിൽ കലർത്താം.

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും സ്വാഭാവികമായ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.

എങ്ങനെ കഴിക്കാം?

ചെറുതായി വറുത്ത മത്തങ്ങ വിത്തുകൾ സലാഡ്, സൂപ്പ് അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കാം.

എള്ള്

എള്ള്

40 വയസ്സിന് ശേഷം സ്ത്രീകളുടെ അസ്ഥികളുടെ സാന്ദ്രത കുറയാൻ തുടങ്ങും. എള്ളിൽ കാൽസ്യം, സിങ്ക്, ബോറോൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കുകയും ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു.

എങ്ങനെ കഴിക്കാം?

ലഘു ഭക്ഷണത്തിൽ ചേർത്ത് എള്ള് കഴിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT