പ്രതീകാത്മക ചിത്രം 
Health

കാൻസർ ചികിത്സയ്ക്കായി മൂലകോശം സ്വീകരിച്ചു; എച്ച്ഐവി ബാധ മാറി, ലോകത്തെ ആദ്യ സ്ത്രീ 

മൂലകോശ‌ മാറ്റത്തിനുശേഷം 14 മാസമായി സ്ത്രീക്കു എച്ച്ഐവി ബാധയില്ലെന്ന് ​ഗവേഷകർ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: രക്താർബുദ ചികിത്സയ്ക്കായി മൂലകോശം സ്വീകരിച്ച സ്ത്രീക്കു എച്ച്ഐവി ബാധ മാറിയതായി വെളിപ്പെടുത്തൽ. മൂലകോശ‌ മാറ്റത്തിനുശേഷം 14 മാസമായി ന്യൂയോർക്കിലുള്ള സ്ത്രീക്കു എച്ച്ഐവി ബാധയില്ലെന്ന് യുഎസിലെ ഡെൻവറിൽ വൈദ്യശാസ്ത്ര സമ്മേളനത്തിൽ ​ഗവേഷകർ വെളിപ്പെടുത്തി. 

രക്താർബുദ ചികിത്സയ്ക്കായി സ്ത്രീ മൂലകോശം സ്വീകരിച്ചിരുന്നു. എച്ച്ഐവിയോട് സ്വാഭാ​വികമായ പ്രതിരോധമുള്ളയാളായിരുന്നു മൂലകോശ ദാതാവ്. പൊക്കിൾക്കൊടി രക്തത്തിലെ മൂലകോശങ്ങൾ ഉപയോ​ഗിച്ചാണ് ഇവർക്ക് ചികിത്സ നടത്തിയത്. ഇതോടെ മൂലകോശമാറ്റം വഴി എച്ച്ഐവിയിൽ നിന്ന് മുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ സ്ത്രീയുമായി ഇവർ. വൈറസ് ആക്രമിക്കാത്തതിനാൽ മുക്തി നേടി എന്ന് പറയാമെങ്കിലും എച്ച്ഐവിയുടെ അം​ശങ്ങൾ ചെറിയ അളവിൽ ദേഹത്തുണ്ടാകാമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് വീണ്ടും എച്ച്ഐവിക്കു വഴി വയ്ക്കുമോയെന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.

2011ൽ യുഎസിൽ നിന്നുള്ള തിമോത്തി റേ ബ്രൗണിനും 2020ൽ ലണ്ടനിൽ നിന്നുള്ള ആഡം കാസ്റ്റിലെജോയ്ക്കും ഈ രീതിയിൽ  എച്ച്ഐവി ഭേദപ്പെട്ടിരുന്നു. മജ്ജയിൽ നിന്നുള്ള മൂലകോശങ്ങളാണ് ഇവർക്ക് ഉപയോ​ഗിച്ചത്. സങ്കീർണതയും ഉയർന്ന അപകടസാധ്യതയും മൂലം ഈ ചികിത്സ എച്ച്ഐവിക്കുള്ള പൊതുമാർ​ഗമാക്കാനും ഇപ്പോൾ കഴിയില്ലെന്ന് ​ഗവേഷകർ പറയുന്നു. ‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT