സ്ത്രീകളിലെ മാനസികാവസ്ഥ മുതൽ ആരോഗ്യപ്രശ്നങ്ങൾ വരെ നിയന്ത്രിക്കുന്നത് വിവിധ ഹോർമോണുകളാണ്. സ്ത്രീകളിലെ ലൈംഗിക ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും ആർത്തവം, ഗർഭം മുതൽ ആർത്തവവിരാമം വരെയുള്ള കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു. ഇതു മാത്രമല്ലാതെ ഊർജ്ജം, ഭാരം, മാനസികാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നതിന് പലതരം ഹോർഡമോണുകളെ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
സ്ത്രീയുടെ ശരീരത്തിലെ പ്രധാന ഹോർമോണുകളുകളും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഓരോന്നിന്റെ അളവിൽ വ്യത്യാസം വരുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് അറിയാം.
പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള യാത്രയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് ഉത്തരവാദി ഈസ്ട്രജനാണ്. സ്തനവളർച്ച, രോമങ്ങളുടെ വളർച്ച, ആർത്തവചക്രങ്ങളുടെ ആരംഭം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്ത്രീകളിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും മാനസികാവസ്ഥ, ഹൃദയം, ചർമം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈസ്ട്രജൻ സ്വാധീനം ചെലുത്തുന്നു.
സ്ത്രീകളിൽ പ്രധാനമായും ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അണ്ഡാശയമാണെങ്കിലും അഡ്രീനൽ ഗ്രിന്ഥികളും ഫാറ്റി ടിഷ്യൂകളോടൊപ്പം ചെറിയ അളവിൽ ഈസ്ട്രജൻ പുറപ്പെടുവിക്കുന്നു. രക്തത്തിലൂടെ ശരീരമുടനീളം ഈസ്ട്രജൻ സാനിധ്യമുണ്ടാകും. ഈസ്ട്രജന്റെ അളവിൽ മാസം മുഴുവൻ വ്യത്യാസപ്പെട്ടിരിക്കും. ആർത്തചക്രത്തിന്റെ മധ്യത്തിൽ ഏറ്റവും ഉയർന്ന അളവിൽ എത്തുകയും ആർത്തവ സമയം ഏറ്റവും കുറഞ്ഞ അളവിൽ എത്തുകയും ചെയ്യുന്നു. ആർത്തവവിരാമം മൂലമോ ശസ്ത്രക്രിയയിലൂടെ അണ്ഡാശയം നീക്കം ചെയ്യുന്നതിലൂടെയോ സ്ത്രീകളിൽ ഈസ്ട്രജൻ അളവു കുറയാം.
ഈസ്ട്രജൻ കുറഞ്ഞാലുള്ള ലക്ഷണങ്ങൾ
ആർത്തവചക്രം കുറയുകയോ ആർത്തവം പൂർണ്ണമായും ഇല്ലാതാകുന്നതോ ആയ അവസ്ഥ
ഹോട്ട് ഫ്ലാഷുകൾ അല്ലെങ്കിൽ രാത്രി വിയർക്കുക
ഉറക്കമില്ലായ്മ
യോനി വരൾച്ച
ലൈംഗികാഭിലാഷം കുറയുക
മൂഡ് സ്വിംഗ്സ്
ഡ്രൈ സ്കിൻ
ഈസ്ട്രജൻ കൂടിയാലുള്ള ലക്ഷണങ്ങൾ
അമിത ശരീരഭാരം, പ്രത്യേകിച്ച് അര, ഇടുപ്പ്, തുടകൾ എന്നിവിടങ്ങളിൽ ഭാരം കൂടുക
നേരിയതോ കനത്തതോ ആയ രക്തസ്രാവം പോലെയുള്ള ആർത്തവ പ്രശ്നങ്ങൾ
പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) വഷളാകുന്നു
ഫൈബ്രോസിസ്റ്റിക് സ്തനങ്ങൾ
ഗർഭാശയ ഫൈബ്രോയിഡുകൾ
ക്ഷീണം
സെക്‌സ് ഡ്രൈവ് നഷ്ടപ്പെടുന്നു
വിഷാദമോ ഉത്കണ്ഠയോ തോന്നുന്നു
അണ്ഡോത്പാദനത്തിന് ശേഷം എൻഡോക്രൈൻ ഗ്രന്ഥിയായ കോർപ്പസ് ല്യൂട്ടിയം പുറത്തുവിടുന്ന ഒരു സ്റ്റിറോയിഡ് ഹോർമോൺ ആണ് പ്രൊജസ്ട്രോൺ. ഗർഭധാരണത്തിനുള്ള സാധ്യതയ്ക്കായി പ്രോജസ്റ്ററോൺ എൻഡോമെട്രിയം തയ്യാറാക്കുന്നു. ബീജസങ്കലനം ചെയ്ത എഗ് സ്വീകരിക്കാൻ ഈ ആവണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോജസ്റ്ററോൺ പ്രവർത്തിക്കുന്നു. ഗർഭാവസ്ഥയിൽ പ്രോജസ്റ്ററോൺ എൻഡോമെട്രിയത്തിലെ രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുന്നത് തുടരുന്നു. ഇത് വളരുന്ന കുഞ്ഞിനെ പോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. സ്ത്രീ ഗർഭിണിയായില്ലെങ്കിൽ കോർപ്പസ് ല്യൂട്ടിയം തകരുകയും ശരീരത്തിലെ പ്രൊജസ്ട്രോണുകളുടെ അളവ് കുറയുകയും സ്ത്രീക്ക് ആർത്തവത്തിന് കാരണമാകുകയും ചെയ്യുന്നു.
പ്രോജസ്റ്ററോണിൻ്റെ അളവ് കുറവുള്ള സ്ത്രീകൾക്ക് പലപ്പോഴും അസാധാരണമായ ആർത്തവചക്രങ്ങൾ ഉണ്ടാകാറുണ്ട് അല്ലെങ്കിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുന്നു. കൂടാതെ പ്രോദസ്റ്ററോൺ അളവു കുറഞ്ഞ സ്ത്രീകളിൽ ഗർഭം അലസൽ അല്ലെങ്കിൽ മാസം തികയാതെയുള്ള പ്രസവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കുറഞ്ഞ പ്രോജസ്ട്രോൺ അളവു ഈസ്ട്രജൻ്റെ അളവ് കൂടാൻ കാരണമാകും ഇത് മറ്റ് സങ്കീർണതകൾ ഉണ്ടാക്കാം.
സെക്‌സ് ഡ്രൈവ് കുറഞ്ഞു
അമിത ശരീരഭാരം
പിത്തസഞ്ചി പ്രശ്നങ്ങൾ
പുരുഷന്മാരിൽ കാണപ്പെടുന്ന ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ഇത് വളരെ കുറഞ്ഞ അളവില്‍ സ്ത്രീകളിലും കാണപ്പെടുന്നു. ഇത് സ്ത്രീയുടെ ലൈംഗികത, അസ്ഥികളുടെ സാന്ദ്രത, പേശികളുടെ ശക്തി എന്നിവ കൂടാന്‍ സഹായകമാകുന്നു. എന്നാല്‍ ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോൺ അളവ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്ന എൻഡോക്രൈൻ അവസ്ഥയെ ബാധിക്കുകയും ഗര്‍ഭണിയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ടെസ്റ്റോസ്റ്റിറോൺ കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍:
ക്രമരഹിതമായ ആർത്തവം
സാധാരണ സ്ത്രീകളെക്കാൾ കൂടുതൽ ശരീര രോമങ്ങൾ
കഷണ്ടി
മുഖക്കുരു
വർധിച്ച പേശി പിണ്ഡം
കനമുള്ള ശബ്ദം
തൈറോയിഡ് ഗ്രന്ഥി നിരവധി ഹോര്‍മോണുകളെ പുറപ്പെടുവിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ (ടിഎസ്എച്ച്) ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ ഉണ്ടാകാം. ഇത് ശരീരത്തിലെ രാസപ്രവർത്തനങ്ങളുടെ സാധാരണ സന്തുലിതാവസ്ഥയെ തകിടം മറിക്കാം. ചികിത്സിച്ചില്ലെങ്കില്‍ അമിതവണ്ണം, സന്ധി വേദന, വന്ധ്യത, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അറുപതിന് മുകളില്‍ പ്രായമായവരിലാണ് ഹൈപ്പോതൈറോയിഡിസത്തിനുള്ള സാധ്യത കൂടുതല്‍.
ഹൈപ്പോതൈറോയിഡിസം ലക്ഷണങ്ങള്‍
ക്ഷീണം
തണുപ്പിനോടുള്ള സംവേദനക്ഷമത വർദ്ധിച്ചു
മലബന്ധം
ഡ്രൈ സ്കിന്‍
അമിത ശരീരഭാരം
പേശി ബലഹീനത
ഉയർന്ന കൊളസ്ട്രോൾ
പേശി വേദന
മുടി കൊഴിച്ചില്‍
ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നു
വിഷാദം
ഓർമക്കുറവ്
ടെസ്റ്റോസ്റ്റിറോൺ പോലെ ആൻഡ്രോജനും ലൈംഗിക ഹോർമോണ്‍ ആണ്. പ്രായപൂർത്തിയാകാനും ശാരീരികമായി പക്വത പ്രാപിക്കാനും ആൻഡ്രോജൻ സഹായിക്കുന്നു. സ്ത്രീകളില്‍ ഉയര്‍ന്ന അളവില്‍ ആന്‍ഡ്രോജന്‍ ഉണ്ടാകുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിലേക്ക് നയിക്കാം.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ലക്ഷണങ്ങള്‍
മുഖക്കുരു
ക്രമരഹിതമായ ആര്‍ത്തവം
അമിതമായ രോ വളർച്ച (ഹിർസുറ്റിസം) അല്ലെങ്കിൽ മുടി കൊഴിച്ചിൽ
ഉയർന്ന രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളും
വന്ധ്യത
അമിതവണ്ണം
അണ്ഡാശയ മുഴകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates