ലോക ബ്രെയിൻ ട്യൂമര്‍ ദിനം 
Health

ലോക ബ്രെയിൻ ട്യൂമര്‍ ദിനം; രോ​ഗം തിരിച്ചറിയുന്നത് എങ്ങനെ? ശരീരം നൽകുന്ന ലക്ഷണങ്ങൾ അവ​ഗണിക്കരുത്

'സ്വയം സംരക്ഷിക്കുക, സമ്മർദ്ദങ്ങളിൽ നിന്ന് അകന്നു നിൽക്കുക'- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിൻ ട്യൂമർ ദിനത്തിലെ പ്രമേയം.

സമകാലിക മലയാളം ഡെസ്ക്

സ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാ‍ഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും. 2020ൽ മാത്രം ​ആ​ഗോളതലത്തിൽ 3,08,102 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരിലും ബ്രെയിൻ ട്യൂമർ പ്രത്യക്ഷപ്പെടാം. ബ്രെയിൻ ട്യൂമറിനെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ആശയത്തോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ എട്ട് 'ലോക ബ്രെയിന്‍ ട്യൂമര്‍ ദിന'മായി ആഘോഷിക്കുന്നത്.

പ്രതിവിധി കണ്ടെത്തുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2000 ജര്‍മ്മന്‍ ബ്രെയിന്‍ ട്യൂമര്‍ അസോസിയേഷനാണ് ബ്രെയിന്‍ ട്യൂമര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. 'സ്വയം സംരക്ഷിക്കുക, സമ്മർദ്ദങ്ങളിൽ നിന്ന് അകന്നു നിൽക്കുക'- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിൻ ട്യൂമർ ദിനത്തിലെ പ്രമേയം.

തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അർബുദത്തിന് കാരണമാകാത്തത്, വളർച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ ബ്രെയിൻ ട്യൂമര്‍ ജീവൻ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അർബുദത്തിന് കാരണമാകുന്ന ട്യൂമറുകൾ പെട്ടെന്ന് വളരാനും ​ഗുരുതരമാകാനും സാധ്യതയുണ്ട്. മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 120 തരം ബ്രെയിൻ ട്യൂമറുകളെ കണ്ടെത്തിയിട്ടുണ്ട്. ട്യൂമറിന്റെ സ്ഥാനം അനുസരിച്ച് രോ​ഗ ലക്ഷണങ്ങളിലും മാറ്റം വരാം. മസ്തിഷ്കത്തിൻ്റെ സജീവമല്ലാത്ത ഭാഗങ്ങളിലാണ് ട്യൂമർ വികസിക്കുന്നതെങ്കിൽ ട്യൂമർ വളരെ വലുതാകുന്നതു വരെ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

ബ്രെയിൻ ട്യൂമർ ഒന്നുകിൽ മസ്തിഷ്ക കോശങ്ങളിൽ നിന്ന് ഉത്ഭവിക്കാം അല്ലെങ്കിൽ അവ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കും. ഇത് മെറ്റാസ്റ്റാറ്റിക് ബ്രെയിൻ ട്യൂമർ എന്നും അറിയപ്പെടുന്നു. അപസ്മാരം, കൈകളിലോ കാലുകളിലോ ബലഹീനത അല്ലെങ്കിൽ മരവിപ്പ്, നടക്കുമ്പോൾ അസന്തുലിതാവസ്ഥ, കേൾവിക്കുറവ്, ഓർമ്മക്കുറവ് അല്ലെങ്കിൽ തലവേദന എന്നിവയാണ് ബ്രെയിൻ ട്യൂമറിന്റെ ചില ലക്ഷണങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT