ഫയല്‍ ചിത്രം 
Health

കോവിഡ് ​ഗുരുതരമാകാതിരിക്കാൻ ആർത്രൈറ്റിസ് മരുന്നും; കൊറോണ വൈറസിനെതിരെ രണ്ട് മരുന്നുകൾക്ക് കൂടി ഡബ്യൂഎച്ച്ഒ അം​ഗീകാരം നൽകി

ബാരിസിറ്റിനിബും സോട്രോവിമാബുമാണ് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 ചികിത്സയ്ക്ക് രണ്ട് മരുന്നുകൾക്ക് കൂടി ലോകാരോഗ്യ സംഘടനയുടെ അം​ഗീകാരം. ആർത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നുമാണ് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്. 
 
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ കോർട്ടികോസ്റ്റീറോയിഡുകൾക്കൊപ്പം ഉപയോഗിക്കുന്ന ബാരിസിറ്റിനിബ് എന്ന മരുന്ന് മികച്ചതാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലായ ബിഎംജെയിൽ ഡബ്യൂഎച്ച്ഒ വിദ​ഗ്ധർ പറഞ്ഞു. ഇത് മെച്ചപ്പെട്ട അതിജീവന നിരക്ക് കാണിക്കുന്നുണ്ടെന്നും വെന്റിലേറ്ററുകളുടെ ആവശ്യകത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 

രോഗപ്രതിരോധ ശേഷി കുറവുള്ള അല്ലെങ്കിൽ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കാണ് സോട്രോവിമാബ് ശുപാർശ ചെയ്യുന്നത്. തീവ്ര കോവിഡ് ബാധ അല്ലെങ്കിലും ഈ വിഭാ​ഗത്തിലുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ചാകും. ഇത് തടയാൻ മരുന്ന് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം