ഹെപ്പറ്റൈറ്റിസ് അകറ്റി നിർത്താൻ ശീലത്തിൽ മാറ്റം വരുത്താം 
Health

ലോക ഹെപ്പറ്റൈറ്റിസ് ദിനം; വൈറസ് വ്യാപനം തടയാൽ ഈ ആറ് ശീലം മാറ്റണം

ഹെപ്പറ്റൈറ്റിസ് മൂലം കരൾ വീക്കം ബാധിച്ചിരിക്കുന്നത് 30 കോടിയിലധികം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരൾ വീക്കം ബാധിച്ചിരിക്കുന്നത് 30 കോടിയിലധികം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. 13 ലക്ഷത്തിലധികം ആളുകൾ ഓരോ വർഷവും മരിക്കുന്നു. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നൽകിയിരിക്കുന്നത്.

എ, ഇ വൈറസുകൾ അത്ര ഭീകരരല്ല. ഇവ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കില്ല. എന്നാല്‍ ബി, സി വൈറസുകള്‍ ശരീരത്തില്‍ ദീർഘകാലം നിലനിൽക്കുകയും ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണമാകുന്നതും ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. പല ദൈനംദിന ശീലങ്ങളും ഹെപ്പറ്റൈറ്റസ് പിടിപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ഹെപ്പറ്റൈറ്റിസിനെ അകറ്റി നിർത്താൻ ശീലത്തിൽ മാറ്റം വരുത്താം

മലിന ജലം/ഭക്ഷണം

പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുക.

പരിഹാരം

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക.

  • പാകം ചെയ്യാത്തതോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക

  • തുറന്ന് വെച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

  • ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരെ വാക്സിനേഷൻ എടുക്കുക.

കുത്തിവെപ്പിന് സൂചികളുടെ പുനരുപയോഗം

സിറിഞ്ചുകൾ ഒരിക്കലും പങ്കിടരുത്

കുത്തിവെപ്പിന് സൂചികളുടെ പുനരുപയോഗം ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത രീതികൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ വ്യാപനം വർധിപ്പിക്കുന്നു.

പരിഹാരം

  • ഉപകരണങ്ങൾ അണുവിമുക്തമെന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.

  • രക്തപ്പകർച്ചകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

  • സൂചികൾ അല്ലെങ്കിൽ സിറിഞ്ചുകൾ ഒരിക്കലും പങ്കിടരുത്

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വൈറസുകൾ പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾക്കുള്ള പ്രാഥമിക സംക്രമണ മാർഗമാണ്.

പരിഹാരം

  • വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കാൻ കോണ്ടം ഉപയോഗിക്കുക.

  • ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനേഷൻ എടുക്കാന്‍ ശ്രദ്ധിക്കുക.

  • പതിവ് എസ്ടിഐ പരിശോധന രോ​ഗ നിർണത്തിന് ​ഗുണം ചെയ്യും.

ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്നത്

ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്നത് വൈറസ് സാധ്യത വര്‍ധിപ്പിക്കും

അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ടാറ്റൂ ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് പകരാന്‍ സാധ്യത കൂട്ടുന്നു.

പരിഹാരം

  • ടാറ്റൂ ചെയ്യുന്നതിന് ലൈസൻസുള്ള പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുക.

  • ഉപയോഗിക്കുന്നതിന് മുമ്പ് ഉപകരണങ്ങൾ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കുക.

  • അലര്‍ജി പോലുള്ളവ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ടാറ്റൂ ചെയ്യുക

മദ്യത്തിൻ്റെ ഉപഭോഗം

മദ്യത്തിൻ്റെ ഉപഭോഗം

അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. ഇത് കരളിനെ ഹെപ്പറ്റൈറ്റിസ് അണുബാധ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പരിഹാരം

  • മദ്യപാനം നിയന്ത്രിക്കുക.

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പൊണ്ണത്തടിക്കും ഫാറ്റി ലിവർ ഡിസീസിനും കാരണമാകുന്നു. ഇത് കരൾ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ഹെപ്പറ്റൈറ്റിസ് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

പരിഹാരം

  • ചിട്ടയായ വ്യായാമം ചെയ്യുക

  • ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.

  • വ്യക്തിഗത ഫിറ്റ്നസ് പ്ലാനുകൾക്കായി വിദഗ്ധരുടെ ഉപദേശം തേടുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി