എക്സ്പ്രസ് ഇല്ലസ്ട്രേഷൻ 
Health

സമ്മർദ്ദം മുതൽ കലോറി വരെ കുറയ്ക്കാം, ചിരി ചികിത്സയുടെ ആരോഗ്യ ഗുണങ്ങൾ ഏറെ 

സമ്മർദ്ദവും ഉത്കണ്ഠയും വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ചിരിയുടെ പ്രാധാന്യം അവഗണിക്കാൻ പ്രയാസമാണ്

സമകാലിക മലയാളം ഡെസ്ക്

ചിരിക്കും സന്തോഷത്തിനും ലോകത്തെ തന്നെ മാറ്റാനുള്ള ശക്തിയുണ്ട്. പോസിറ്റീവ് വികാരങ്ങൾ ഒരു മനുഷ്യനിൽ എങ്ങനെ നല്ല മാറ്റം കൊണ്ടുവരും എന്നതിലേക്ക് വെളിച്ചം വീശുകയാണ് നാളത്തെ ലോക ചിരി ദിനം. ചിരിയെക്കുറിച്ചും അതിന്റെ പല ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവബോധം കൊണ്ടുവരാനും ഈ ദിനം സഹായിക്കും. 

ചിരിയാണ് ഏറ്റവും നല്ല മരുന്നെന്ന് പറയുന്നതിന് കാരണമുണ്ട്, ചിരിയുടെ പ്രയോജനങ്ങൾ നിരവധിയാണെന്നാണ് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. വേദന മറക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ ഇത് സഹായിക്കും.  മനസ്സിനെയും ശരീരത്തെയും സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധമാണ് ചിരി. സമ്മർദ്ദവും ഉത്കണ്ഠയും വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ചിരിയുടെ പ്രാധാന്യം അവഗണിക്കാൻ പ്രയാസമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ചിരി ചികിത്സയുടെ ചില ആരോഗ്യ ഗുണങ്ങൾ 

അവയവങ്ങളെ ഉത്തേജിപ്പിക്കുന്നു: ചിരി തെറാപ്പി ഫ്രഷ് ഓക്‌സിജൻ സ്വീകരിക്കാൻ സഹായിക്കും. പേശി, ശ്വാസകോശം, ഹൃദയം എന്നിവയെ ഉത്തേജിപ്പിക്കുന്നതിനും എൻഡോർഫിനുകളുടെ റിലീസ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മെച്ചപ്പെട്ട രക്തചംക്രമണത്തിനും ഇത് ​ഗുണകരമാണ്. ഒപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സഹായിക്കും. 

സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കും: അഡ്രിനാലിൻ, കോർട്ടിസോൾ, വളർച്ചാ ഹോർമോൺ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാൻ ചിരി തെറാപ്പി സഹായിക്കുന്നു. ശരീരത്തിലെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടി-സെല്ലുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും പ്രയോജനം ചെയ്യും. 

കലോറി കത്തിക്കും: ദിവസവും 10-15 മിനിറ്റ് ചിരിക്കുന്നതിലൂടെ ഏകദേശം 40 കലോറി കത്തിക്കാം. അങ്ങനെ ഒരു വർഷത്തിനുള്ളിൽ ഒരാൾക്ക് ദിവസേനയുള്ള ചിരിയിലൂടെ 4-5 പൗണ്ട് വരെ കലോറി കത്തിക്കാം. 

മെച്ചപ്പെട്ട  മാനസികാവസ്ഥ: വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും ആത്മാഭിമാനം മെച്ചപ്പെടുത്തുന്നതിനും അതുവഴി നെഗറ്റീവ് വികാരങ്ങൾ ഇല്ലാതാക്കുന്നതിനും ചിരി തെറാപ്പി സഹായിക്കുന്നു.

വേദന സംഹാരി: പിരിമുറുക്കം ലഘൂകരിക്കുന്ന എൻഡോർഫിനുകൾ ശരീരത്തിൽ പുറപ്പെടുവിക്കുന്നതുമൂലം ചിരിക്കുന്നതിലൂടെ വേദന ലഘൂകരിക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാസര്‍കോടും മഞ്ചേശ്വരത്തും ഡീലോ! അറിയില്ല, സതീശനോട് തന്നെ ചോദിക്കൂ'

ഇഷാന്റെ വെടിക്കെട്ട്, അനികേതിന്റെ കലാശക്കൊട്ട്! ബംഗളൂരുവിന്റെ വിജയലക്ഷ്യം 202 റൺസ്

ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ; ഏപ്രിൽ മൂന്നിനകം അപേക്ഷിക്കാം

'വിവാഹ ബന്ധത്തിലെ ലൈംഗിക ബന്ധം ബലാത്സംഗമല്ല'; ഭര്‍ത്താവിനെതിരെയുള്ള പരാതി തള്ളി ഹൈക്കോടതി

'രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കി, സഹായങ്ങള്‍ ചെയ്യാമെന്ന് പാര്‍ട്ടി അറിയിച്ചു'; രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ സുധാകരന്‍

SCROLL FOR NEXT