Health

world lung cancer day; പുകവലി വില്ലൻ, ഓരോ വർഷവും മരിക്കുന്നത് 18 ലക്ഷത്തോളം ആളുകൾ

ലോകത്ത് വർഷം തോറും ദശലക്ഷക്കണക്കിന് ജീവൻ അപഹരിക്കുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ് ശ്വാസകോശ അർബുദം

സമകാലിക മലയാളം ഡെസ്ക്

'പുകവലി ആരോ​ഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് സിനിമ ടൈറ്റിലിൽ മുതൽ സി​ഗരറ്റ് പാക്കറ്റിൽ വരെ നമ്മൾ ദിവസവും കാണുകയും എന്നാൽ അവ​ഗണിക്കുകയും ചെയ്യാറുണ്ട്. ഇന്ന് ലോക ശ്വാസകോശ അർബുദ ദിനം. മാരകമായ ഈ രോഗത്തെ തടയുന്നതിനും ചെറുക്കുന്നതിനുമായി അവബോധം സൃഷ്ടിക്കേണ്ടതിന് എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്നിനാണ് ഈ ദിനം ആചരിക്കുന്നത്.

ലോകത്ത് വർഷം തോറും ദശലക്ഷക്കണക്കിന് ജീവൻ അപഹരിക്കുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ് ശ്വാസകോശ അർബുദം. ഏതാണ്ട് 18 ലക്ഷം ആളുകൾ ശ്വാസകോശ അർബുദം ബാധിച്ച് പ്രതിവർഷം മരിക്കുന്നുവെന്നാണ് കണക്ക്.

പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രധാന വില്ലന്‍. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്ന 85 ശതമാനം ആളുകളും പുകവലിക്കാരാണ്. കൂടാതെ പാസ്സീവ് സ്‌മോക്കിങ്, വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകൾ, റഡോൺ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തിൽ എത്തുന്നതും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അർബുദങ്ങൾക്കു കാരണമാകാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്വാസകോശ കാൻസറിന്റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂര്‍വമാണ്. ഇത് രോഗനിര്‍ണം വൈകിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ ഉള്ളിലായിരിക്കും ആദ്യം ട്യൂമറുകൾ ഉണ്ടാവുക. പ്രാഥമിക ടെസ്റ്റുകൾ നടത്തിനോക്കിയാൽ പോലും പെട്ടെന്ന് കണ്ടെത്തണമെന്നില്ല. പിന്നീട് ട്യൂമറുകൾ വലുതാവുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യുമ്പോൾ മാത്രമാണ് പലരിലും രോഗം തിരിച്ചറിയുന്നത്.

ശ്വാസകോശ അര്‍ബുദ ദിനം

ശ്വാസകോശ അർബുദത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും രോഗ കാരണങ്ങളെക്കുറിച്ചും പ്രാരംഭത്തിൽ തന്നെ അസുഖം കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായി 2012 മുതലാണ് ശ്വാസകോശ അര്‍ബുദ ദിനം ആചരിച്ചു തുടങ്ങുന്നത്. ഫോറം ഓഫ് ഇൻ്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസും (എഫ്ഐആർഎസ്) ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലങ് കാൻസറും (ഐഎഎസ്എൽസി) ചേര്‍ന്നാണ് ഇതിന് തുടക്കം കുറിച്ചത്.

'ക്ലോസ് ദി കെയർ ഗ്യാപ്പ്: എല്ലാവർക്കും കാൻസർ പരിചരണം ലഭിക്കാൻ അർഹതയുണ്ട്'- എന്നതാണ് ഈ വർഷത്തെ ശ്വാസകോശ ദിനത്തിന്‍റെ പ്രമേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT