ഇന്ന് ലോക അസ്ഥിക്ഷയ ദിനം അഥവ ഓസ്റ്റിയോപൊറോസിസ് ദിനം. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം. ഇത് അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാക്കും. നമ്മുടെ അസ്ഥികള്‍ എപ്പോഴും പുതുക്കിക്കൊണ്ടേയിരിക്കുന്ന അവസ്ഥയിലാണെന്ന് നിങ്ങള്‍ക്കറിയാമോ? അതായത് ഓരോ അസ്ഥിയും പഴകുകയും പുതിയ അസ്ഥി രൂപപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
20 വയസ്സാകുന്നതോടെ ഈ അസ്ഥി വളര്‍ച്ചയുടെ വേഗം കുറയുകയും പ്രായം 30 ആകുമ്പോഴേക്കും അസ്ഥിയുടെ ഭാരം അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്യുന്നു. കുട്ടിക്കാലത്തുള്ള എല്ലുകളുടെ ഭാരം എങ്ങനെ ലഭ്യമായെന്നതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥിക്ഷയം വരാനുള്ള സാധ്യതയുണ്ടോ എന്ന് അറിയുക. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം. സ്ത്രീകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്.
ഓസ്റ്റിയോപൊറോസിസ് വരാനുള്ള ചില കാരണങ്ങൾ
മാതാപിതാക്കളിൽ ആർക്കെങ്കിലും പൊട്ടിയ ഇടുപ്പോ, നട്ടെല്ലോ ഉള്ളവരാണെങ്കില്‍ മക്കള്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടും.
ഉയരം കുറഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അസ്ഥിക്ഷയം വരാനുള്ള സാധ്യതയും കൂടുതലാണ്.
സ്ത്രീകള്‍ക്ക് മെനൊപോസ് സമയത്തുണ്ടാവുന്ന ഈസ്ട്രജന്റെ കുറഞ്ഞ അളവ് അസ്ഥിക്ഷയം രൂപപ്പെടാന്‍ കാരണമായേക്കാം.
തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടിയാലും അസ്ഥി നഷ്ടം ഉണ്ടാകാം.
കാൽസ്യത്തിന്റെ അളവ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഓസ്റ്റിയോപോറോസിസ് സാധ്യത കൂടും.
അപസ്മാരം, കാന്‍സര്‍, ഗ്യാസ്ട്രിക് റിഫ്‌ളക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കഴിക്കുന്ന കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകളും ഇന്‍ജക്‌ഷനുകളും അസ്ഥി പുനര്‍നിര്‍മാണത്തിനു തടസ്സം സൃഷ്ടിക്കാം. ഇത് രോഗാവസ്ഥയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
സെലിയാക് ഡിസീസ്, ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ആമവാതം എന്നീ രോഗങ്ങളുള്ളവര്‍ക്ക് അസ്ഥിക്ഷയമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വ്യായാമം
എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്.
താലനില നിലനിര്‍ത്തുക
തണുത്ത കാലാവസ്ഥ സന്ധി വേദന വർധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് നല്ലതാണ്.
വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ശരീരഭാരം
ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.
ഭക്ഷണക്രമം
വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates