നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലി ചെയ്യാം, 30 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം; സിയാല്‍ എയ്‌റോപാര്‍ക്ക് ഉദ്ഘാടനം ഇന്ന്

സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്.
cial aero park inauguration today
cial aero park inauguration today
Updated on
1 min read

കൊച്ചി: സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ രാജന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി.

30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ് ഇതിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.

സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്‌നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും.

cial aero park inauguration today
449 കോടി രൂപ ചെലവ്, ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി ഒന്‍പത് നില കെട്ടിടം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്‌റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

cial aero park inauguration today
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍; 'ഫ്‌ലൈ 91' എല്ലാദിവസവും
Summary

cial aero park inauguration today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com