'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല' - എന്ന് പഴമക്കാര്‍ പറയാറുണ്ട്. അത് യാഥാര്‍ഥ്യമാണ്. ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യം വരുമ്പോള്‍ കണ്ണും കണ്ണിന്‍റെ ആരോഗ്യവുമൊക്കെ പട്ടികയുടെ അവസാനമായിരിക്കും. പ്രത്യേകിച്ച് റെറ്റിനയുടെ സംരക്ഷണത്തില്‍. തിമിരം, ഗ്ലോക്കോമ തുടങ്ങിയ കാഴ്ചവൈകല്യങ്ങളെക്കുറിച്ച് അവബോധമുണ്ട്. എന്നാൽ റെറ്റിന തകരാറുകൾ മൂലമുള്ള കാഴ്ചവൈകല്യങ്ങളും ഇന്ന് ലോകത്ത് വര്‍ധിച്ചു വരികയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ലോക റെറ്റിന ദിനം. കണ്ണിനുള്ളിലെ വളരെ നേര്‍ത്ത പാളിയാണ് റെറ്റിന. ഇവയാണ് നമ്മെ കാഴ്ചശക്തിയുള്ളവരാക്കുന്നതില്‍ പ്രധാനി. കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ചികിത്സിച്ചില്ലെങ്കിൽ കാഴ്ചനഷ്‌ടം വരെ സംഭവിക്കാം. സമയത്ത് കണ്ടെത്തിയാൽ 90 ശതമാനം ഭേദമാക്കാവുന്ന തകരാറുകളാണിത്. റെറ്റിന തകരാറു മൂലം കാഴ്ചശക്തി നഷ്ടമായാല്‍ അവ വീണ്ടെടുക്കാനും സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കണ്ണിന്റെ പിൻഭാഗമായ റെറ്റിനയിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ മാറ്റുകയാണ് വേണ്ടത്. വർധിച്ചു വരുന്ന പ്രമേഹ രോഗാവസ്ഥ റെറ്റിനയുടെ ആരോഗ്യത്തെ ബാധിക്കുന്നു. കണ്ണിന് ചികിത്സ തേടുന്ന നൂറിൽ പത്തു പേരും പ്രമേഹ ബാധിതരാണ്. പ്രമേഹ നിയന്ത്രണം അന്ധത ഒഴിവാക്കാൻ പ്രധാനമാണ്. 40നും 50നുമിടയിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യഘട്ടത്തില്‍ രോഗാവസ്ഥ കണ്ടെത്തുന്നത് മരുന്ന് ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കും. രണ്ടാം ഘട്ടമെങ്കിൽ കുത്തിവയ്‌പ്പ്, ലേസർ ചികിത്സ ഞരമ്പിൽ രക്തസ്രാവമുണ്ടായാൽ ശസ്ത്രക്രിയ എന്നിവയാണ് ചികിത്സ. പ്രമേഹബാധിതരും 40 വയസിന് മുകളിലുള്ളവരും വർഷത്തിൽ ഒരിക്കലെങ്കിലും നേത്രപരിശോധന നിർബന്ധമായും നടത്തണം. നേരത്തെ കണ്ടെത്തിയാൽ വലിയ പണച്ചെലവില്ലാതെ രോഗാവസ്ഥ ഭേദമാക്കാവുന്ന ചികിത്സാരീതികളുണ്ട്.
കാഴ്ച മങ്ങുകയോ, വസ്തുക്കള്‍ രണ്ടായി കാണുകയോ ചെയ്യുന്ന അവസ്ഥ.
കാഴ്ചയിലെ വ്യത്യാസം അല്ലെങ്കിൽ രാത്രികാലങ്ങളില്‍ കാഴ്ച ബുദ്ധിമുട്ടാകുന്നു.
ചെറിയ ഇരുണ്ട പാടുകൾ.
നേർരേഖകൾ അലകളുടെ രൂപത്തിലോ വളഞ്ഞോ പ്രത്യക്ഷപ്പെടുന്നു.
കാഴ്ച മണ്ഡലത്തിൽ പ്രകാശത്തിന്റെ മിന്നലുകൾ
ചീര, കാലെ (ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമായത്) പോലുള്ള ഇലക്കറികൾ കൂടുതലായി കഴിക്കുക.
ആന്റിഓക്‌സിഡന്റുകൾ കൂടുതലായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.
സാൽമൺ, സാർഡിൻ തുടങ്ങിയ ഒമേഗ-3 സമ്പുഷ്ടമായ മത്സ്യങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയ്ക്കായി നട്‌സും വിത്തുകളും കഴിക്കുക.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ധാന്യങ്ങള്‍ നല്ലതാണ്.
പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക.
പുകവലി ഉപേക്ഷിക്കുക.
കണ്ണുകളെ ദോഷകരമായ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക.
പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണവും മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും
സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates