കുഞ്ഞൻ നിസാരനല്ല, ഓറഞ്ചിനെക്കാൾ 5 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ

നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ അഞ്ച് മടങ്ങ് വിറ്റാമിൻ സി ഈ കുഞ്ഞൻ നെല്ലിക്കയിൽ ഉണ്ട്.
amla
amlaPexels
Updated on
1 min read

കാര്യം കുറച്ച് കയ്പ്പനാണെങ്കിലും പോഷകങ്ങളുടെ കാര്യങ്ങൾ വിശാലമാണ് നെല്ലിക്ക. വിറ്റാമിൻ സി ആണ് പ്രധാനം. നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ അഞ്ച് മടങ്ങ് വിറ്റാമിൻ സി ഈ കുഞ്ഞൻ നെല്ലിക്കയിൽ ഉണ്ട്. രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും മെറ്റബോളിസം വർധിപ്പിക്കാനും തുടങ്ങിയ ശരീരത്തിന് അനിവാര്യമായ പോഷകമാണ് വിറ്റാമിൻ സി.

നമ്മള്‍ കഴിക്കുന്ന പലതിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കിലും നാരങ്ങയാണ് വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമായി എല്ലാവരും കരുതുന്നത്. എന്നാല്‍ നാരങ്ങയേക്കാളും ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത് നെല്ലിക്കയില്‍ ആണെന്നതാണ് വാസ്തവം.

amla
പ്രമേഹ രോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?

100 ഗ്രാം നാരങ്ങയില്‍ 53 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് ഉളളത്. അതേസമയം, 100 ഗ്രാം ഓറഞ്ചിലാകട്ടെ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍, 100 ഗ്രാം നെല്ലിക്കയില്‍ ഏകദേശം 300 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ അളവ് 90 മില്ലിഗ്രാം ആണ്. സ്ത്രീകള്‍ക്ക് 75 മില്ലിഗ്രാമാണ് ആവശ്യമുള്ളത്.

amla
ടിവി ആസ്വദിച്ചുള്ള കഴിപ്പ്, മള്‍ട്ടിടാസ്കിങ്; ഈ 5 ശീലങ്ങള്‍ ആയുസ് കുറയ്ക്കും

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക ഒരു പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഇത് കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചുമ, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. കോശങ്ങളെ സംരക്ഷിക്കാനും ഇത് നല്ലതാണ്. നെല്ലിക്ക ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായതിനാല്‍ ദഹനത്തെയും ഉപാപചയത്തെയും പ്രോത്സാഹിപ്പിക്കും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് നെല്ലിക്ക.

Summary

Vitamin C five times greater in amla than orange

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com