പതിറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ലോകത്ത് ആദ്യമായി 'ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം' എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമ കണ്ണുകൾ (ബയോണിക് ഐ) വികസിപ്പിച്ച് ഗവേഷകർ. ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.
എന്താണ് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം?
കണ്ണുകളിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം തലച്ചോറിൻ്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകൾ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവർക്ക് വസ്തുക്കൾ കാണാൻ സാധിക്കും. ബയോണിക് ഐ മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി മെൽബണിൽ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകൾക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രത്യേകം രൂപകൽപ്പന ചെയ്ത ശിരോവസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചർ കാമറയും വിഷൻ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വൽ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറിൽ ടൈലുകള്‍, വയർലെസ് റിസീവറുകൾ, മൈക്രോ ഇലക്ട്രോഡുകൾ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷൻ സിസ്റ്റം പ്രവർത്തിക്കുക. കണ്ണിൻ്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിർമിച്ചിരിക്കുന്നത്.
കാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസർ ഉപയോഗപ്രദമായ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്നൽ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്കത്തിൻ്റെ പ്രാഥമിക വിഷ്വൽ കോർട്ടക്സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്‌ട്രോഡുകൾ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്ഫെൻസ് എന്ന പ്രകാശത്തിൻ്റെ ഫ്ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാൻ മസ്തിഷ്കം പരിശീലിക്കുന്നു.
2020 മുതലാണ് ജെന്നാരിസ് സിസ്റ്റം ഉപയോഗിച്ചുള്ള ബയോണിക് കണ്ണുകൾ വികസിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമം തുടങ്ങുന്നത്. എന്നാൽ റെറ്റിനയുടെ കോൺകേവ് ആകൃതി പുനർനിർമിക്കുന്നതിൽ പലതവണ പരാജയപ്പെട്ടു. വിപുലമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സ്വാഭാവിക രീതിക്ക് സമാനമായ കാഴ്ച ശക്തിയിലേക്കെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates