yoga Meta AI Image
Health

മടിയന്മാരെ ഇതിലേ ഇതിലേ...! കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വ്യായാമം ചെയ്യാം

ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

വ്യായാമം ചെയ്യണമെന്നുണ്ടാകും, എന്നാൽ മടിയാണ് പലരെയും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നം. എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെ ചെയ്യാവുന്ന ഇതിനൊരു പരിഹാരം കണ്ടെത്തിയാലോ? സെലിബ്രിറ്റി യോഗ ട്രെയിനര്‍ അനുഷ്‌ക പര്‍വാണി പങ്കുവെച്ച ചില യോ​ഗാസനങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്. തലയിണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കട്ടിലില്‍ തന്നെ ഇരുന്നുകൊണ്ട് ശ്വാസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്ന് അനുഷ്‌ക പറയുന്നു.

പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കാനും ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനുമൊക്കെ ഈ വ്യായാമങ്ങള്‍ നല്ലതാണ്. ഇതേ യോഗാസനങ്ങള്‍ കിടക്കുന്നതിന് മുമ്പ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

Yoga and excercise that can be practice on the bed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൺചട്ടി ഉപയോ​ഗിക്കുമ്പോൾ പൂപ്പൽ ഉണ്ടാകാറുണ്ടോ?

പെറുവിലെ 'തൊട്ടിലുകളി'ലും ഹാളണ്ട് തരംഗം: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രിയ താരത്തിന്റെ പേരിട്ട് ആരാധകര്‍

ആടിത്തിമിർക്കാൻ അഭിമന്യുവും ബിബിൻ ജോർജും; 'പൊടിപൂരം' ടൈറ്റിൽ പോസ്റ്റർ

കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ; ₹9,00,000 അഡ്വാന്‍സ്