ഒറ്റക്കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കാന്‍ സാധിക്കുമോ? ഏഴ് വർഷം വരെ ആയുസ് കൂടുമെന്ന് പഠനം

2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്.
woman standing on one leg
Standing on one legPexels
Updated on
1 min read

റ്റക്കാലിൽ എത്ര നേരം വരെ ബാലൻസ് ചെയ്തു നിൽക്കാൻ സാധിക്കും? അങ്ങനെ നിൽക്കാൻ സാധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഹഫീസാ ഖാൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെയ്ക്കുന്നു.

2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയിൽ പ്രായനായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്ന മധ്യ വയസ്കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നു.

woman standing on one leg
ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം, ഹൃദയം 'പണി' മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ

കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ കഴിയും എന്നതിനെ കണക്ക് കൂട്ടിയാണ് ആയുർദൈർഘ്യം പ്രചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്.

  • 50-60 വയസുള്ളവർ 40 സെക്കന്റ് വരെ

  • 60-70 വയസുള്ളവർ 20 സെക്കന്റ് വരെ

  • 70 മുകളിൽ പ്രായമായവർ 10 സെക്കന്റ് വരെ

woman standing on one leg
കത്രിനയ്ക്ക് പ്രായം 42, കരീനയുടെ ആദ്യ പ്രസവം 40-ാം വയസിൽ; വൈകിയുള്ള ​ഗർഭധാരണം സുരക്ഷിതമോ?

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി രോഗങ്ങൾ, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

Summary

Study says 10 second one leg stand the probability of being alive seven years later was over 90 percent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com