Health

ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി വേണം; കർശന നിർദേശം 

അമിത മരുന്നുപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകൾ വിൽക്കാൻ പാടില്ലെന്നു നിർദേശം. ഇതുസംബന്ധിച്ച് എല്ലാ ഫാർമസികൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങൾക്കു കത്തയച്ചു. 

ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിനുള്ള ലൈസൻസിനെക്കുറിച്ച് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാർ മരുന്നുകൾ നൽകുന്നതു കമ്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അമിത മരുന്നുപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോ​ഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു. ഇതുമൂലം അണുബാധയ്ക്കെതിരെ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്. 

എച്ച്, എച്ച് 1 പട്ടികയിലുള്ള ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വിൽക്കാവുന്നതല്ലെന്ന് നിർദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ നിർദേശം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT