ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കണം, സലാഡുകള്‍ ആരോഗ്യത്തിന് അത്യുത്തമം, ഡയറ്റില്‍ സീറോ കൊളസ്‌ട്രോള്‍ ഉറപ്പാക്കണം... ഇങ്ങനെ നീളുന്ന ഡയറ്റ് ടിപ്പ്‌സ് കേട്ട് മടുത്തവരാണ് പലരും. കേട്ടപാതി കേള്‍ക്കാത്ത പാതി പരീക്ഷണത്തിന് ഇറങ്ങിതിരിക്കുന്നതിന് മുമ്പ് ഡയറ്റിലെ ഇല്ലാക്കഥകള്‍ കൂടി അറിഞ്ഞിരിക്കാം.
സലാഡുകളില്‍ കൊഴുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണം
തെറ്റ്. പോഷകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് സലാഡുകള്‍. എന്നാല്‍ ഈ പോഷകങ്ങളെ ശരീരം ശരിയായി വലിച്ചെടുക്കാന്‍ ചെറിയ അളവിലെങ്കിലും കൊഴുപ്പ് ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനര്‍ത്ഥം സലാഡിലെ വിഭവങ്ങള്‍ എണ്ണയില്‍ മുക്കിയെടുക്കണമെന്നല്ല. ഒരു ചെറിയ അളവില്‍ ഒലിവ് ഓയിലോ ഫാറ്റ് കുറഞ്ഞ ചീസോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
കൊളസ്‌ട്രോള്‍ രഹിതം = ആരോഗ്യകരമായ ഭക്ഷണം
കഴിക്കുന്ന ഭക്ഷണത്തില്‍ ഫാറ്റി ആസിഡോ ട്രാന്‍സ് ഫാറ്റി ആസിഡോ അടങ്ങിയിട്ടുണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ ഇല്ലെന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഫാറ്റി ആസിഡുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നവയാണ്.
അച്ചാറില്‍ കലോറി ഇല്ല
അച്ചാറില്‍ ഉപയോഗിക്കുന്ന എണ്ണയുടെയും ഉപ്പിന്റെയും അളവ് നോക്കിയാല്‍ അവയില്‍ കലോറി അടങ്ങിയിട്ടില്ലെന്ന നിഗമനത്തിലേക്ക് എത്താനാകില്ല. അതുകൊണ്ടുതന്നെ മിന്റ്, മല്ലി എന്നിവ ഉപയോഗിച്ചുള്ള ചമ്മന്തി പരീക്ഷിക്കുന്നതാണ് ആരോഗ്യകരമായ മാര്‍ഗ്ഗം.
ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കും
ഇങ്ങനെചെയ്യുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തോന്നുമെന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അടുത്തതവണ ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാനാള്ള തോന്നല്‍ ഉളവാക്കുകയാണ്. ഇതിന്റെ ഫലമായി കൂടുല്‍ മോശപ്പെട്ട ആരോഗ്യാവസ്ഥയിലേക്ക് ശരീരം കടക്കും.
രാവിലെ വൈറ്റമിന്‍ സപ്ലിമെന്റ് കഴിച്ചാല്‍ പിന്നെ പേടിക്കണ്ട
ഒരു ദിവസത്തേക്ക് വേണ്ട പോഷകങ്ങള്‍ വൈറ്റമിന്‍ സപ്ലിമെന്റുകളില്‍ നിന്ന് ലഭിക്കുമെന്നത് സത്യമാണ്. പക്ഷെ ശരീരത്തിന് അത്യാവശ്യം വേണ്ട മറ്റ് പല പോഷകങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ സമീകൃത ആഹാരശീലമാണ് പ്രധാനം.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ ഫാറ്റ് ഒഴിവാക്കാം
ഇന്ന് വിപണിയില്‍ ലഭിക്കുന്ന തേന്‍ ശുദ്ധമായി സംസ്‌കരിച്ചെടുത്തവയാണെന്നതില്‍ ഉറപ്പുപറയാനാകില്ല. അതുകൊണ്ടുതന്നെ ഇവയിലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വിപരീതഫലമാണ് സമ്മാനിക്കുക. 
   
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates